കൊടുംക്രൂരത ; മദ്യപാനം എതിർത്തു, പിന്നാലെ കിടപ്പുരോഗിയായ അമ്മയെ മകൻ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കിടപ്പുരോഗിയായ വീട്ടമ്മയെ വീട്ടിനുള്ളിൽ കഴുത്തിനു മുറിവേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ മകനെ പോലീസ് അറസ്റ്റുചെയ്തു. മാങ്കാംകുഴി കല്ലിമേൽ ബിനീഷ് ഭവനത്തിൽ പരേതനായ മോഹനൻ ആചാരിയുടെ ഭാര്യ ലളിത(60)യെയാണ് ശനിയാഴ്ച വൈകുന്നേരം മരിച്ചനിലയിൽ കണ്ടെത്തിയത്.
സ്ഥിരം മദ്യപിക്കുന്ന മകൻ ബിനീഷ് വീട്ടിൽവെച്ച് മദ്യപിക്കുന്നതിനെ ലളിത ചോദ്യംചെയ്തിരുന്നു. അതിന്റെ വൈരാഗ്യത്തിൽ കഴുത്തിൽ നൈറ്റിമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാവേലിക്കര പോലീസ് വ്യക്തമാക്കി. ബിനീഷ് കുറ്റം സമ്മതിച്ചു.

പ്രമേഹബാധിതയായ ലളിതയുടെ ഒരു കാൽ മുറിച്ചുമാറ്റിയിരുന്നു. മകനോടൊപ്പമാണ് താമസിച്ചിരുന്നത്. ബിനീഷ് തന്നെയാണ് മരണവിവരം പ്രദേശവാസികളോടു പറഞ്ഞത്. മകൾ: ബിന്ദു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്‌ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...