കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി ‘ക്വിറ്റ് ഇന്ത്യ ദിനാചരണ സദസ്സ്’ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സഹിഷ്ണുതയും ബഹുസ്വരതയുമാണ് ഭാരതത്തിന്റെ പാരമ്പര്യവും പൈതൃകവുമെന്നും ചരിത്രത്തെ വളച്ചൊടിക്കാനും വക്രീകരിക്കാനുമുള്ള ഗൂഢനീക്കങ്ങൾ അപകടകരമാണെന്നും കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണ സദസ്സ് വിലയിരുത്തി. ജാതിമത ഭേദമന്യേ നിരവധി പേരുടെ രക്തസാക്ഷിത്വത്തിലൂടെയും ത്യാഗത്തിലൂടെയും നേടിയെടുത്ത സ്വാതന്ത്ര്യം വർത്തമാന കാലഘട്ടത്തിൽ കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്ന് കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ പറഞ്ഞു. ക്ഷേമസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലമ്പലത്ത് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹോദര്യവും സമത്വവും നിലനിർത്താൻ ക്വിറ്റിന്ത്യ ദിനസ്മരണ പ്രചോദനമാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ചിന്ത്രനല്ലൂർ തുളസി അധ്യക്ഷത വഹിച്ചു. “സ്വാതന്ത്ര്യാനന്തര ഇന്ത്യ” എന്ന വിഷയത്തിൽ ഡോ. അശോക് ശങ്കർ മുഖ്യപ്രഭാഷണം നടത്തി. ദളിത് വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും മാത്രമല്ല ഭൂരിപക്ഷ സമുദായങ്ങളും ഫാസിസത്തിന്റെ ഇരകളാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള വെല്ലുവിളികൾ അപലപനീയമാണെന്നും ഡോ. അശോക് ശങ്കർ അഭിപ്രായപ്പെട്ടു.

സംസ്ഥാന സെക്രട്ടറി വടശ്ശേരിക്കോണം പ്രസന്നൻ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന-ജില്ലാ നേതാക്കളായ അശോകൻ കായിക്കര, ജയറാണി റ്റി, മുത്താന സുധാകരൻ, വർക്കല മോഹൻദാസ്, ശ്രീകണ്ഠൻ കല്ലമ്പലം, കെ.ജി പ്രഭാകരൻ ആലപ്പുഴ, ആനയറ വിജയൻ, രണിത.കെ, ഹീര ഷണ്മുഖം കൊല്ലം, വിജയകുമാർ, അയിലം വസന്തകുമാരി, ജയശ്രീ, ഷഹീദ ആലംകോട്, റൂബി കല്ലറ, ഷീന പുല്ലുതോട്ടം, സിന്ധു കുന്നത്തുമല തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...