രണ്ടു ഭാഷകളിലുള്ള ‘ജയിലർ’ സിനിമകൾ തിയേറ്ററിലെത്തിയതോടെ ആശയക്കുഴപ്പത്തിലായി പ്രേക്ഷകർ. ഇരു സിനിമകളും പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകർക്ക് സിനിമ മാറിപ്പോകുന്നതായി പരാതി ഉയരുന്നുണ്ട്. ഓൺലൈൻ ആയും തിയേറ്ററിലെത്തിയും ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകർക്ക് ഈ അബദ്ധം പറ്റുന്നുണ്ട്. സിനിമ തുടങ്ങിക്കഴിയുമ്പോഴാണ് ചിത്രം മാറിപ്പോയെന്ന് പലരും അറിയുന്നതും. തമിഴ് സിനിമയായ ‘ജയിലർ’ ഓഗസ്റ്റ് പത്തിന് റിലീസ് ചെയ്തപ്പോൾ മലയാളം ‘ജയിലർ’ ഓഗസ്റ്റ് 18ന് ആണ് റിലീസ് ചെയ്‌തത്. നേരത്തേ രണ്ട് സിനിമകളും ഒരേദിവസമാണ് റിലീസ് തീരുമാനിച്ചിരുന്നത്. ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന രജനികാന്തിന്‍റെ ‘ജയിലർ’ റിലീസ് പ്രഖ്യാപിച്ചതോടെ ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ‘ജയിലർ’ എന്ന മലയാളം സിനിമയുടെ റിലീസ് മാറ്റിവെച്ചിരുന്നു.
അതേസമയം നെൽസന്‍റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തിയ ‘ജയിലർ’ റിലീസ് ചെയ്ത് പത്തു ദിവസം പിന്നിട്ടിട്ടും ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണ്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീർ മഠത്തില്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പേരും ജയിലർ എന്നാണ്. ‘ജയിലര്‍’ എന്ന പേരില്‍ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. രജനികാന്ത് നായകനാവുന്ന തമിഴ് ജയിലര്‍ വരുന്നതിനാല്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന തങ്ങളുടെ ചിത്രത്തിന് കേരളത്തില്‍ പല റിലീസിങ് സെന്ററുകളും കിട്ടാനില്ലെന്ന് സംവിധായകന്‍ സക്കീര്‍ മഠത്തില്‍ ആരോപിച്ചിരുന്നു. കൊച്ചിയിലെ ഫിലിം ചേംബര്‍ ഓഫിസിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയും സക്കീർ തന്‍റെ പ്രതിഷേധം അറിയിക്കുകയുണ്ടായി. നിലവില്‍ 40 തിയറ്ററുകള്‍ മാത്രമാണ് തങ്ങളുടെ ജയിലറിന് ലഭിച്ചിരിക്കുന്നതെന്നും എൺപത് തിയേറ്ററുകളെങ്കിലും വേണമെന്നുമായിരുന്നു സക്കീറിന്‍റെ ആവശ്യം. ആവശ്യത്തിനു തിയേറ്ററുകള്‍ ലഭിക്കാതെ വന്നതോടെ ഇവർ റിലീസിൽ നിന്നു പിന്മാറുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033