മെഡിക്കൽ കോളേജിൽ അഡ്മിഷൻ ബുക്കിന് പണം ഈടാക്കി അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തി ചികിത്സക്കുള്ള അഡ്മിഷൻ ബുക്കിന് പണം ഈടാക്കി അധികൃതര്‍. ഇന്ന് മുതലാണ് രോഗികളില്‍നിന്ന് അഡ്മിഷൻ ബുക്കിന് 30 രൂപ ഈടാക്കി തുടങ്ങിയത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ദുരിതം രോഗികളിലും അടിച്ചേല്‍പ്പിക്കുന്നുവെന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്. ഇന്ന് മുതലാണ് പുതിയ തീരുമാനം പ്രബാല്യത്തില്‍ വന്നത്. സര്‍ക്കാര്‍ പ്രസ്സില്‍നിന്നും അഡ്മിഷൻ ബുക്ക് വിതരണം ചെയ്യുന്നത് നിലച്ചതോടെയാണ് പുതിയ തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ അഡ്മിഷൻ ബുക്ക് രോഗികള്‍ക്ക് സൗജന്യമായാണ് നല്‍കിയിരുന്നത്.

ആശുപത്രിയില്‍ കിടത്തി ചികിത്സക്കായി വരുന്ന രോഗികള്‍ക്ക് നല്‍കുന്ന അഡ്മിഷൻ ബുക്ക് സര്‍ക്കാര്‍ പ്രസ്സില്‍ നിന്ന് ലഭ്യമാകാത്ത സാഹചര്യത്തില്‍ ആശുപത്രി വികസന സൊസൈറ്റി മുഖേന പ്രിന്‍റ് ചെയ്ത് 30 രൂപ ഈടാക്കി രോഗികള്‍ക്ക് നല്‍കാൻ ആശുപത്രി അഡ്മിനിസ്ട്രേഷൻ യോഗത്തില്‍ തീരുമാനിച്ചതായാണ് സൂപ്രണ്ട് ഡോ. അബ്ദുള്‍ സലാം ഇറക്കിയ ഉത്തരവിൽ പറയുന്നത്. തീരുമാന പ്രകാരം മാര്‍ച്ച് ഒന്ന് മുതല്‍ അഡ്മിഷൻ ബുക്കിന് 30 രൂപ ഈടാക്കുമെന്നുമാണ് ഉത്തരവിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം ഒഴുക്കിവിട്ടു

0
കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന...

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ അപമാനിച്ച് എഫ്ബി പോസ്റ്റ് ; കേസ്

0
കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ്...

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...