തിരുവനന്തപുരം : കോൺഗ്രസിന്റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപനത്തിൽ ദേശീയഗാനം തെറ്റിച്ചു പാടിയ പാലോട് രവിയെ തടഞ്ഞ് ടി.സി.ദ്ധിഖ്. പാടല്ലേ സിഡി ഇടാം എന്നായിരുന്നു സിദ്ധിഖ് പറഞ്ഞത്. തിരുവനന്തപുരത്ത് വൈകുന്നേരം അഞ്ചിന് നടന്ന സമാപന സമ്മേളനത്തിലായിരുന്നു സംഭവം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതുസമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഉദ്ഘാടനം നിർവഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും സമ്മേളനത്തിൽ പങ്കെടുത്തു.
അതേസമയം, സമരാഗ്നി സമാപന വേദിയില്‍ നേതാക്കളുടെ പ്രസംഗം തീരും മുമ്പ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയതിൽ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് അതൃപ്തി പ്രകടിപ്പിച്ചു. മുഴുവന്‍ സമയം പ്രസംഗം കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ എന്തിന് വന്നുവെന്ന് സുധാകരന് രൂക്ഷമായി ചോദിച്ചു.