Wednesday, May 8, 2024 9:48 pm

തീര്‍ഥാടനകാലം തുടങ്ങിയിട്ടും റോഡുകളില്‍ കുഴി ; ഇതുവരെ നികത്താതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : തീര്‍ഥാടനകാലം തുടങ്ങിയിട്ടും റോഡുകളില്‍ കുഴി ഇതുവരെ നികത്താതെ അധികൃതര്‍. പ്രധാന റോഡുകളുടെ കാര്യം എല്ലാവര്‍ഷവും അധികാരികളുടെ ശ്രദ്ധയില്‍ വരാറുണ്ടെങ്കിലും ക്ഷേത്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറുതും പ്രാധാന്യമർഹിക്കുന്നതുമായ റോഡുകൾ അധികാരികൾ വിസ്മരിക്കുകയാണ്. ഇവ നന്നാക്കുന്ന കാര്യത്തിൽ പൊതുമരാമത്തുവകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മുന്നിട്ടിറങ്ങുന്നില്ലെന്നതാണ് പ്രശ്‌നം. മിക്കറോഡുകളുടെയും പണി ടെൻഡറായിട്ടുണ്ടെങ്കിലും പണി നടത്തിയിട്ടില്ല.

പലതവണയായുണ്ടായ വെള്ളപ്പൊക്കത്തിലും കനത്തമഴയിലും പന്തളം നഗരസഭയിലെയും കുളനട പഞ്ചായത്തിലെയും മിക്ക റോഡുകളും തകർന്നു. വെള്ളം കുത്തിയൊലിച്ചും കെട്ടിനിന്നും താറുമാറായ റോഡുകളിലൂടെ കാൽനടപോലും കഴിയാത്ത അവസ്ഥയാണ്. ശബരിമല സീസണിനു മുമ്പ് നന്നാക്കേണ്ട അനുബന്ധ റോഡുകളാണ് കൂടുതലും.പന്തളം നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ഇത്തരത്തില്‍ റോഡ് പുനരുദ്ധാരണം നടത്തേണ്ടതുണ്ട്. കുടിവെള്ള പൈപ്പിനായി എടുത്ത കുഴികളും ഓടയ്ക്കായി എടുത്ത കുഴികളുമാണ് പലസ്ഥലങ്ങളിലും റോഡ് തകരാന്‍ കാരണം. കുഴിയെടുത്തെങ്കിലും തിരികെ വൃത്തിയായി മൂടുവാനോ ടാറിങ് നടത്തുവാനോ കഴിഞ്ഞിട്ടില്ല.

കുരമ്പാല-തവളംകുളം-പൂഴിക്കാട് റോഡ് തകര്‍ന്ന് വലിയകുഴികളായി കിടക്കുവാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തിലധികമായി. ഇപ്പോള്‍ കലുങ്കിന്റെയും ഓടയുടെയും പണി തുടങ്ങിയിട്ടേയുള്ളൂ. മുട്ടാർ-മണികണ്ഠനാൽത്തറ, മങ്ങാരം-മഹാദേവർക്ഷേത്രം റോഡുകൾ രണ്ട് വർഷം മുമ്പ് ടാറിങ് നടത്തിയതും പലഭാഗവും ഇളകിക്കഴിഞ്ഞു. അറത്തിൽമുക്ക്-മഹാദേവർ ക്ഷേത്രം റോഡ്, മഹാദേവർ ക്ഷേത്രം-മങ്ങാരം ഗവ.യു.പി.സ്കൂൾ റോഡ്, കുന്നിക്കുഴി-കലതിക്കുറ്റി-പാറപ്പാട് റോഡ് തുടങ്ങി തകർന്നുകിടക്കുന്ന റോഡുകൾ ധാരാളമുണ്ട്. പന്തളം കവലയിലെ ഗതാഗതക്കുരുക്കൊഴിവാക്കാനുള്ള റിങ് റോഡ് ഉൾപ്പെടെയുള്ള ബൃഹത് പദ്ധതികളും പന്തളം മാവേലിക്കര റോഡിന്റെ പണിയും ആനയടി-കൂടൽ റോഡിന്റെ പണിയും നടന്നുവരുന്നതേയുള്ളൂ.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

——————————————————————————————–

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല സംഘടിപ്പിച്ചു

0
തിരുവനന്തപുരം: മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ...

മുംബൈയിൽ ചിക്കൻ ഷവർമ കഴിച്ച 19കാരൻ മരിച്ചു ; കടയുടമയെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്

0
മുംബൈ: ചിക്കൻ ഷവർമ കഴിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ 19കാരൻ മരിച്ച സംഭവത്തിൽ കടയുടമയെ...

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത 5 ജില്ലകളിൽ

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിലെ ചില ജില്ലകളിൽ ഇന്ന് നേരിയ...

ഷവർമ കഴിച്ച് യുവാവ് മരണപ്പെട്ട സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

0
മുംബൈ: ഷവർമ കഴിച്ചതിനെ തുടർന്ന് ആരോഗ്യ നില മോശമായി യുവാവ് മരണപ്പെട്ട...