ഒമാനിൽ ചില വിഭാഗം കറൻസികളുടെ ഉപയോഗം അധികൃതർ പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്‌കത്ത്: ഒമാനിൽ ചില വിഭാഗം കറൻസികളുടെ ഉപയോഗം അവസാനിപ്പിക്കുന്നതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 360 ദിവസത്തെ കാലയളവിന് ശേഷം പ്രാബല്യത്തിൽ വരും. ഇതിന് ശേഷം ഇത്തരം നോട്ടുകളുടെ ഉപയോഗം നിയമ വിരുദ്ധമായി കണക്കാക്കും. സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 2020ന് മുമ്പ് പുറത്തിറക്കിയ കറൻസികളുടെ ചില വിഭാഗമാണ് അധികൃതർ പിൻവലിക്കുന്നത്. ഇത്തരം ബാങ്ക് നോട്ടുകൾ കൈവശമുള്ളവർ അവ മാറ്റിയെടുക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.

1995 നവംബറിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ ഒരു റിയാൽ, 500 ബൈസ, 200 ബൈസ, 100 ബൈസ, 2000 നവംബറിൽ പുറത്തിറക്കിയ 50, 20, 10, അഞ്ച് റിയാലുകൾ, 2005ൽ പുറത്തിറക്കിയ ഒരു റിയാൽ, 2010ൽ പുറത്തിറക്കിയ 20 റിയാൽ, 2011, 2012 വർഷങ്ങളിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നൽകിയ 50, 10, അഞ്ച് റിയാലുകൾ, 2015ൽ പുറത്തിറക്കിയ ഒരു റിയാൽ, 2019ൽ ഇറക്കിയ 50 റിയാൽ എന്നീ കറൻസികളുടെ ഉപയോഗമാണ് അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്: പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...