ശബരിമലയിൽ തീർ‌ത്ഥാടകന് വീണ്ടും പൊലീസിന്റെ മർദ്ദനമെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമല സന്നിധാനത്ത് പതിനെട്ടാം പടി കയറുന്നതിനിടെ തീർത്ഥാടകന് പൊലീസിന്റെ മർദ്ദനമേറ്റതായി പരാതി. ബംഗളുരു മൈസൂർ റോഡ് ടോൾഗേറ്റ് കസ്തൂരി വൈ നഗറിൽ എസ്. രാജേഷിനാണ് (30)​ മർദ്ദനമേറ്റത് . ഞായർ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. ബംഗളുരുവിൽ നിന്ന് 22 അംഗങ്ങളടങ്ങിയ സംഘത്തോടൊപ്പമാണ് രാജേഷ് ശബരിമലയിൽ എത്തിയത്. സംഘത്തിലുണ്ടായിരുന്ന ആറുവയസുകാരൻ രാജേഷിനൊപ്പമാണ് പടി ചവിട്ടിയത്. കുട്ടി വേഗത്തിൽ പടി കയറുന്നില്ല എന്നാരോപിച്ചാണ് പൊലീസുകാർ തന്നെ മർദ്ദിച്ചതെന്ന് രാജേഷ് പരാതിയിൽ വ്യക്തമാക്കുന്നു.

മർദ്ദനത്തിൽ പരിക്കേറ്റ രാജേഷിനെ ഒപ്പമുണ്ടായിരുന്നവർ സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി ദയാനന്ദിനും (24)​ പതിനെട്ടാം പടിയിൽ വച്ച് പൊലീസിന്റെ മർദ്ദനമേറ്റതായി പരാതി ഉയർന്നിരുന്നു. ഇദ്ദേഹവും സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

0
ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...