മൂന്ന്​ വർഷം മുമ്പ്​ നഷ്​ടമായ സ്വർണ ചെയിൻ തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മൂന്ന്​ വർഷം മുമ്പ്​ നഷ്​ടമായ ഒരു പവൻ വരുന്ന സ്വർണ ചെയിൻ തിരിച്ചുകിട്ടിയ സ​ന്തോഷത്തിലാണ്​ മാലദ്വീപ്​ സ്വദേശിനി ആയിഷത്ത്​ സൂസാന. ഇടപ്പള്ളി അമൃത ആശുപത്രിക്ക്​ സമീപത്തെ ഓ​ട്ടോ ​ഡ്രൈവർ മുഹമ്മദ്​ ജസീറി​ന്‍റെ സത്യസന്ധതയാണ്​ മാലദ്വീപ്​ സ്വദേശിനിക്ക്​ സ്വർണ ചെയിൻ തിരികെ നൽകിയത്​. ജസീറിന്‍റെ വാഹനത്തിൽ യാത്ര ചെയ്യു​​മ്പോഴാണ്​ ആഭരണം നഷ്​ടപ്പെട്ടത്​. ആറ്​ മാസത്തിന്​ ശേഷം വാഹനം വൃത്തിയാക്കുന്നതിനിടെയാണ്​ ചെയിൻ ലഭിച്ചത്​. മക​ന്‍റെ ചികിത്സക്കായി വീണ്ടും കൊച്ചിയിലെത്തിയ ജസീറിന്​ കഴിഞ്ഞ ദിവസം ​ആഭരണം കൈമാറി.

2023ൽ ജസീറിന്‍റെ വാഹനത്തിൽ ഇടപ്പള്ളിയിൽ നിന്ന്​ മൂവാറ്റുപുഴക്ക്​ യാത്ര ചെയ്യു​മ്പോഴാണ്​ ആയിഷത്തി​ന്‍റെ ആഭരണം നഷ്​ടമായത്​. രാത്രി ഇടപ്പള്ളിയിലെ താമസ സ്ഥലത്ത്​ തിരിച്ചെത്തിയ​പ്പോഴാണ്​ ചെയിൻ നഷ്​ടപ്പെട്ടത്​ അറിഞ്ഞത്​. ഇതോടെ ജസീറിനെ വിളിച്ചു. വാഹനം പരിശോധിച്ചെങ്കിലും ചെയിൻ ലഭിച്ചില്ല. ആറ്​ മാസത്തിന്​ ശേഷം വാഹനം ടെസ്​റ്റിനായി പെയിന്‍റ്​ ചെയ്യാൻ അഴിച്ചപ്പോഴാണ്​ സ്​റ്റെപ്പിനി ടയറിന്‍റെ ഭാഗത്ത്​ നിന്ന്​ ചെയിൻ ലഭിച്ചത്. ചെയിൻ ഒരിക്കലും തിരിച്ചുകിട്ടുമെന്ന്​ പ്രതീക്ഷിച്ചില്ലെന്ന്​ ആയിഷത്ത് പറഞ്ഞു. ജസീർ വളരെ നല്ല മനുഷ്യനാണ്​. വർഷങ്ങളായി പരിചയമുള്ളയാളാണ്​. മക​​ന്‍റെ രോഗത്തിന്​ ഇടയിലും ഏറെ ആശ്വാസമായി ജസീറിന്‍റെ സത്യസന്ധത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

സെൻസസ് 2027 : ഭിക്ഷാടകരുടെയും പ്രകൃതി ദുരന്തങ്ങളുടെയും കണക്ക് രേഖപ്പെടുത്തില്ല

0
ന്യൂഡൽഹി : മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി...

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...