കോന്നി ഗ്രാമപഞ്ചായത്തില്‍ നടന്നുവന്ന ബാലസഭ പരിപാടികള്‍ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കുടുംബശ്രീ ജില്ലാമിഷന്റെയും കോന്നി സി.ഡി.എസിന്റെയും കോന്നി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കോന്നി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ ബാലസഭ കുട്ടികൾക്കു വേണ്ടി കഴിഞ്ഞ 10 ദിവസങ്ങളിലായി നടന്നുവന്നിരുന്ന ബാലസഭ പരിപാടികൾ സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം സമാപന യോഗം ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശോഭമുരളി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജിനിമോൾ എസ് പദ്ധതി വിശദീകരണം നടത്തി. 85 കുട്ടികളോളം പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തു.

ക്ഷേമകാര്യ സ്റ്റാന്‍റിഗ് കമ്മറ്റി ചെയർമാൻ അജി കൊച്ചുകുഞ്ഞ്, വികസനകാര്യ സ്റ്റാന്‍റിഗ് കമ്മറ്റി ചെയർമാൻ മോഹനൻ കാലായിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിഗ് കമ്മറ്റി ചെയർപേഴ്സൺ അനിത ബിജു, വാർഡ് മെമ്പർമാരായ  കെ. പി ശിവദാസ്, സംഗീത രവി,  ഇന്ദുകല വി, സൂര്യകല ആർ, സിന്ധു എം ബി,  ഷൈല ബീഗം, ജയകുമാർ എൻ, ശ്യാംകുമാർ പി. എസ്, തോമസ് വർഗ്ഗീസ്, പ്രവീൺ പ്ലാവിളയിൽ, സിജി എസ്. ഷംസ്, ജിൽഷ ഷാജി, സക്കറിയ, ശാന്തിനി ഷിജു, സുജിത്ത് ബാലഗോപാൽ, സി.ഡി.എസ് ചെയർപേഴ്സൺ കവിത രാജ്, സി.ഡി.എസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.

10 ദിവസം നീണ്ടു നിന്ന പരിപാടിയിൽ കുട്ടികളെ മൊബൈൽ, ടിവി എന്നിവയുടെ അമിത ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിച്ച് കുട്ടികളുടെ മാനവശേഷിയും സർഗ്ഗാത്മക ശേഷിയും വളർത്തുന്നതിനായി പ്രവർത്തി പരിചയ ക്ലാസുകളും വിവിധതരം കളികളിലൂടെ പരിശീലനവും വിനോദയാത്രയും നടന്നു. കോന്നി ഗ്രാമപഞ്ചായത്തിലെ ഉറങ്ങികിടന്ന എല്ലാ ബാലസഭകളെയും പുനരുജ്ജീവിപ്പിക്കുകയും എല്ലാ വാർഡിലും 3 ബാലസഭകൾ വീതം  രൂപീകരിക്കുകയും ചെയ്തു. തുടർന്ന് വരുന്ന എല്ലാ അവധിക്കാലങ്ങളിലും ഇത്തരം പരിപാടികള്‍ നടത്തുമെന്ന് പ്രസിഡന്റ് റോജി ഏബ്രഹാം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെ വ്യോമഗതാഗത പ്രതിസന്ധി : ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ അനിശ്ചിതത്വത്തിൽ ; യാത്രക്കാർക്ക്...

0
ലണ്ടൻ : ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ (എൻ.എ.ടി.എസ്.) സാങ്കേതിക...

സൗദി അറേബ്യയിലെ ഹൂതി ആക്രമണം : അപലപിച്ച് ഗൾഫ് – അറബ് രാജ്യങ്ങൾ

0
റിയാദ് : സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകൾക്ക് നേരെ ഹൂതികൾ നടത്തിയ...

മാസപ്പടി കേസ് ; പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് എം വി...

0
കണ്ണൂർ: മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന്...

ചിറയിൻകീഴിലെ കയ്യാങ്കളി : മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

0
ചിറയിൻകീഴ് : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ...