കോന്നി മഠത്തില്‍ക്കാവ് റോഡില്‍ സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ കാട് കയറി നശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മഠത്തില്‍ക്കാവ് റോഡില്‍ പൊതു ജനങ്ങള്‍ക്ക് ഇരിക്കുവാനും വിശ്രമിക്കുവാനുമായി സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. എം.എല്‍.എ യുടെ ഫണ്ടില്‍ നിന്നും അനുവദിച്ച പണം ഉപയോഗിച്ചാണ്‌ നാല് മണിക്കാറ്റ് മാതൃകയില്‍ കോന്നി മഠത്തില്‍ക്കാവ് റോഡില്‍ ഇരിപ്പിടങ്ങളും  ലൈറ്റുകളും പൂച്ചട്ടികളും എല്ലാം സ്ഥാപിച്ചത്. വൈകുന്നേരങ്ങളില്‍  പ്രായഭേദമന്യേ ആളുകള്‍ സമയം ചിലവഴിക്കാനായി ഇവിടെ എത്തിയിരുന്നു. വൈകുന്നേര സമയങ്ങളില്‍ വലിയ തിരക്കാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ പദ്ധതി സംരക്ഷിക്കേണ്ട കോന്നി ഗ്രാമപഞ്ചായത്ത് ഇവിടേക്ക് തിരിഞ്ഞു നോക്കാതെ വന്നത്തോടെ പദ്ധതി കാടുകയറിത്തുടങ്ങി.

ഇരിപ്പിടങ്ങള്‍ പലതും കാടുവളര്‍ന്ന് ഇതിനുള്ളിലായി. വഴിയോരങ്ങളില്‍ സ്ഥാപിച്ച ലൈറ്റുകളിലും കാടുകയറിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ചെറിയ ആഘോഷങ്ങള്‍ക്കും ആളുകള്‍ ഇവിടെ എത്തിയിരുന്നു. പിറന്നാള്‍ ആഘോഷിക്കാന്‍ എത്തുന്നവര്‍ ആയിരുന്നു അധികവും. വിവാഹ ആല്‍ബങ്ങള്‍ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ട ലൊക്കേഷന്‍ കൂടിയായിരുന്നു ഈ ഭാഗം. ഇതിനെ ചുറ്റിപ്പറ്റി ചെറിയ കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നു. ഇടക്കൊക്കെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാട് വെട്ടിത്തെളിച്ചിരുന്നു എങ്കിലും പിന്നീട് അതും ഇല്ലാതെയായി. പദ്ധതി കാട് മൂടിയതോടെ നിരാശയിലാണ് ഇവിടെ എത്തുന്നവരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...