വിജയ് നേരിട്ട് ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിയു ; വീടിന്‍റെ മുകളില്‍ ഗ്യാസ് സിലിണ്ടറും ലൈറ്ററുമായി കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കൊണ്ടോട്ടി പള്ളിക്കല്‍ അങ്കപ്പറമ്പില്‍ സ്വന്തം വീടിന് മുകളില്‍ കയറി മാരകായുധങ്ങളുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിന്തിരിപ്പിച്ചു. വീടിന്‍റെ മുകളില്‍ ഗ്യാസ് സിലിണ്ടറും ലൈറ്ററുമായി കയറിയ യുവാവ്, ഗ്യാസ് തുറന്നുവിട്ട് കത്തിച്ച് ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു യുവാവിന്‍റെ ആദ്യ പ്രതികരണം. തന്‍റെ ആരാധനാപാത്രമായ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നേരിട്ട് ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിയുകയുള്ളൂ എന്ന് ഇയാള്‍ മുകളില്‍ നിന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതിനിടെ കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് സ്വന്തം കൈയില്‍ തലങ്ങും വിലങ്ങും കോറി ഇയാള്‍ സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ഏറെനേരം അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല.

തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസും മീഞ്ചന്തയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നിരന്തരം ചര്‍ച്ചകള്‍ നടത്തിയെങ്കിലും യുവാവ് നിലപാടില്‍ ഉറച്ചുനിന്നു. ഒടുവില്‍ ഏറെ വൈകി അയല്‍വാസികളായ രണ്ടുപേരുമായി മാത്രം സംസാരിക്കാന്‍ യുവാവ് തയ്യാറായി. അമ്മയോടൊപ്പം താമസിക്കുന്ന ഈ ബിടെക് ബിരുദധാരി, വീട്ടില്‍ നിന്നും മാറിത്താമസിക്കുന്ന തന്‍റെ പിതാവില്‍ നിന്നും തനിക്ക് വലിയൊരു തുക ലഭിക്കാനുണ്ടെന്നും, ആ പണം കിട്ടിയാല്‍ ആത്മഹത്യാശ്രമം ഉപേക്ഷിക്കാമെന്നും മധ്യസ്ഥരെ അറിയിച്ചു. എന്നാല്‍ പിതാവിന്‍റെ കൈവശം തല്‍ക്കാലം അത്രയും തുക ഇല്ലാതിരുന്നതിനാല്‍, മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുത്ത അയല്‍വാസി തന്നെ ആ തുക തല്‍ക്കാലത്തേക്ക് നല്‍കാമെന്ന് ഏറ്റു. പണം ലഭിക്കുമെന്ന് ഉറപ്പായതോടെ യുവാവ് താഴെയിറങ്ങാന്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യാശ്രമം ഉപേക്ഷിച്ച അവിവാഹിതനായ ഈ യുവാവിനെ അമ്മാവനൊപ്പം അടിയന്തര ചികിത്സകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...