നിയമസഭയില്‍ ശ്രദ്ധനേടി ഇടത് വിമതര്‍ ; പിണറായി വിജയനെ അഭിവാദ്യം ചെയ്ത് സത്യപ്രതിജ്ഞ നടത്തി എംഎല്‍എമാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയായി. രാവിലെ ഒന്‍പത് മണിയോടെയാണ് പ്രോടെം സ്പീക്കര്‍ ജി. സുധാകരന്റെ അധ്യക്ഷതയില്‍ ചടങ്ങുകള്‍ ആരംഭിച്ചത്. അക്ഷരമാല ക്രമത്തില്‍ അംഗങ്ങള്‍ സത്യവാചകം ചൊല്ലി ചുമതലയേറ്റു. പുതിയ സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങായതിനാല്‍ സഭയില്‍ ആവേശകരമായ അന്തരീക്ഷമാണ് ഉണ്ടായിരുന്നത്. വിവിധ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും നിയമസഭാ സമുച്ചയത്തിലെത്തി ചടങ്ങുകള്‍ നിരീക്ഷിച്ചു. നാളെയാണ് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും തെരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവും പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റും സഭയില്‍ അവതരിപ്പിക്കാനിരിക്കുകയാണ്.

അതേസമയം സഭയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയത് ഇടത് വിമത നേതാക്കളുടെ സത്യപ്രതിജ്ഞയായിരുന്നു. പയ്യന്നൂര്‍ എംഎല്‍എ വി. കുഞ്ഞികൃഷ്ണന്‍ പിണറായി വിജയനെ അഭിവാദ്യം ചെയ്ത ശേഷമാണ് സത്യപ്രതിജ്ഞ നടത്തിയത്. തളിപ്പറമ്പ് എംഎല്‍എ ടി.കെ. ഗോവിന്ദന്‍ പിണറായി വിജയനോട് ഹസ്തദാനം നല്‍കിയ ശേഷമാണ് സത്യവാചകം ചൊല്ലിയത്. മറുപടിയായി പിണറായി വിജയനും ഇരുവരെയും അഭിവാദ്യം ചെയ്തു. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും ജനങ്ങള്‍ നല്‍കിയ ഉത്തരവാദിത്വം വികസന പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് കൊണ്ടുപോകുമെന്നും വി. കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു. ഇതിനുപുറമെ പ്രോടെം സ്പീക്കര്‍ ജി. സുധാകരന്‍ വി.ഡി. സതീശനെ ബഹുമാന്യനായ മുഖ്യമന്ത്രിയെന്നും പിണറായി വിജയനെ ആദരണീയനായ പ്രതിപക്ഷ നേതാവെന്നും വിശേഷിപ്പിച്ചതും സഭയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...