ഏറ്റവും മികച്ച ഭിന്നശേഷി കര്‍ഷകൻ വെച്ചൂച്ചിറ സ്വദേശി മനു തോമസ്

For full experience, Download our mobile application:
Get it on Google Play

റാന്നി: 10 വർഷമായി സമ്മിശ്ര കൃഷി ചെയ്ത് വരുന്ന അംഗപരിമിതനായ ജൈവ കർഷകന്‍ വെച്ചൂച്ചിറ അരീപ്പറമ്പിൽ വർഗീസ് തോമസ് (മനു തോമസ്) ഏറ്റവും മികച്ച ഭിന്നശേഷി കര്‍ഷകനായി തിരഞ്ഞെടുത്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംസ്ഥാന അവാർഡിൽ പുതുതായി ഉൾപ്പെടുത്തിയ വിഭാഗം ആണ് ഭിന്നശേഷി പുരസ്കാരം. ഈ വിഭാഗത്തിലെ പ്രഥമ അവാർഡ് ജേതാവാണ് 44 കാരനായ വർഗീസ് തോമസ് (മനു തോമസ് ). പത്തനംതിട്ട ജില്ലയിൽ വെച്ചൂച്ചിറ കൃഷിഭവൻ പരിധിയിൽ വരുന്ന വീടിനോടു ചേർന്ന 6.5 ഏക്കർ സ്ഥലത്താണ് സമ്മിശ്ര കൃഷി ചെയ്തു വരുന്നത്.

ഫലവൃക്ഷങ്ങളായ വാഴ 700 എണ്ണം, നെല്ലി 5, പ്ലാവ് 40, മാവ് 15, ശീമ പ്ലാവ് 10, പപ്പായ, കൈതച്ചക്ക, സപ്പോട്ട, മുള്ളാത്ത, സീതപ്പഴം, അവകാഡോ, ഡ്രാഗൺ, റംബുട്ടാൻ, മാങ്കോസ്റ്റിൻ, അബിയു, ദുരിയാൻ മുതലായവയും, മറ്റു സുഗന്ധ വിളകളായ ഏലം, വാനില, ഇഞ്ചി, ജാതി 25, കുരുമുളക് 500, മഞ്ഞൾ, കുടംപുളി തുടങ്ങിയവയും പച്ചക്കറികളായ ചീര, വെണ്ട, വഴുതന, മുളക്, ശീതകാല പച്ചക്കറി ഇനങ്ങളായ കാബ്ബജ്, കോളിഫ്ലവർ , കിഴങ്ങു വർഗ്ഗത്തിൽ പെട്ട ചേന, ശീമ ചേമ്പ്, ചെറു ചേമ്പ്, കാച്ചിൽ വർഗ്ഗത്തിൽ പെട്ട വലിയ കാച്ചിൽ, ചെറു കിഴങ്ങു, മധുര കിഴങ്ങു, കപ്പ എന്നിവയും വാണിജ്യ അടിസ്ഥാനത്തിൽ കശുമാവ് 85 എണ്ണം റബ്ബർ 250 കാപ്പി 400 തെങ്ങു 110 കമുക് 350 കൊക്കോ 110 കൂടാതെ കാലിത്തീറ്റ വിളകളായ കോ-3, സങ്കര നേപ്പിയർ പച്ചില വളച്ചെടികളായി ഡെയിഞ്ച, ശീമക്കൊന്ന, കൊഴിഞ്ഞില് മുറുക്ക് മുതലായവയും തേക്ക് 200 എണ്ണം മുള 7 ആഞ്ഞിലി 40 മഹാഗണി 30 തേമ്പാവ് 10 വേങ്ങ 10 ചടച്ചി 15 പുന്ന 3 മുതലായവ ഈ കൃഷിയിടത്തിൽ കാണപ്പെടുന്നു. മനു തോമസിന്റെ മാതാപിതാക്കൾ ആയ എ.വി തോമസ്, അന്നമ്മ തോമസ് എന്നിവരും മികച്ച കർഷകരാണ്. മനു തോമസിന്റെ മകനായ ഏബൽ തോമസ് കഴിഞ്ഞ വർഷത്തെ മികച്ച കുട്ടി കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യയായ മിനിതോമസിന്റെയും മക്കളായ ഏബൽ തോമസ്, അനു തോമസ്, നിയ തോമസ് എന്നിവരുടെ മികച്ച പിന്തുണയാണ് മനു തോമസിനെ ഈ അവാർഡിനു അർഹനാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...