​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ധര്‍മ്മേന്ദ്ര പ്രധാന്‍ തങ്ങളെ തീവ്രവാദികള്‍ എന്ന് വിളിച്ചതായി അഭിജീത് ദീപ്കെ പറഞ്ഞു. അതിലെ വിരോധാഭമെന്തെന്നാല്‍ അയാളുടെ കൈകളില്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത പതിനേഴ് വിദ്യാര്‍ത്ഥികളുടെ രക്തക്കറ പുരണ്ടിട്ടുണ്ടെന്നും അഭിജീത് ദീപ്കെ വിമർശിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിജെപി പാര്‍ട്ടി തീവ്രവാദികളുടെ ബി ടീം ആണെന്ന് പ്രധാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദീപ്‌കെയുടെ വിമർശനം.നീറ്റ് ചോദ്യപേപ്പർ ചോര്‍ച്ച വിഷയത്തില്‍ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി സിജെപി സമരം തുടരുകയാണ്.

ഇന്ന് ഡയപ്പർ വിതരണം നടത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. ഡയപ്പര്‍ ഉപയോഗിച്ച് ലീക്ക് തടയുക എന്നതിന്റെ പ്രതീകാത്മകമായാണ് ഇത്തരമൊരു പ്രതിഷേധം എന്ന് ദീപ്‌കെ പറഞ്ഞു.

ശനിയാഴ്ച രാവിലെയായിരുന്നു സിജെപി ജന്തര്‍ മന്തറില്‍ രണ്ടാംഘട്ട പ്രതിഷേധം ആരംഭിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിവരെ പ്രതിഷേധത്തിന് അനുമതി നല്‍കണമെന്ന സിജെപി ആവശ്യം പൊലീസ് നിഷേധിച്ചു. പ്രതിഷേധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്നും പൊലീസ് മൈക്കിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതുവരെ സമരം തുടരുമെന്നും അതിനുവേണ്ടി അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും അഭിജീത് ദീപ്‌കെ വ്യക്തമാക്കുകയായിരുന്നു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...

അമ്മയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പരുമല സ്വദേശി അറസ്റ്റില്‍

0
പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക...