വാഹനാപകടത്തിൽ മരിച്ച മലയാളി ഉംറ തീർഥാടകൻറെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി

For full experience, Download our mobile application:
Get it on Google Play

റിയാദ് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച മലയാളി ഉംറ തീർഥാടകെൻറ മൃതദേഹം ജിദ്ദയിൽ ഖബറടക്കി. മലപ്പുറം മക്കരപ്പറമ്പ് കുറുവ മീനാർകുഴി മുല്ലപ്പള്ളി കുഞ്ഞി മുഹമ്മദ് (49) എന്ന ബാപ്പുട്ടിയുടെ മൃതദേഹമാണ് സംസ്കരിച്ചത്. കഴിഞ്ഞ ഡിസംബർ 18 നാണ് ഉംറ നിർവഹിക്കുന്നതിനായി കുഞ്ഞി മുഹമ്മദ് സൗദിയിൽ എത്തിയത്.  ഡിസംബർ 24 ന് മദീനയിൽ നിന്നു തിരിച്ചുവരുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ഈ മാസം 15നാണ് മരിച്ചത്. മക്കരപ്പറമ്പ് സർവീസ് ബാങ്ക് മുൻ ഡയറക്ടറും പൊതുമരാമത്ത് കോൺട്രാക്ടറുമായിരുന്നു. പിതാവ്: സൂപ്പി ഹാജി. മാതാവ്: പരേതയായ ഫാത്തിമ പരിയാരത്ത് (പാതിരമണ്ണ). ഭര്യ: ഖൈറുന്നീസ കുണ്ടുവായിൽ (പൊൻമള). മക്കൾ: സിൽസില, സൽമാൻ, മുനവ്വർ, മുഹമ്മദ്. സഹോദരങ്ങൾ: ആസ്യ, മൈമൂന, അബ്ദുറഹിമാൻ, ഖദീജ, ഷറഫുദ്ധീൻ, ഇബ്രാഹിം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...