ദിവസങ്ങൾക്ക് മുൻപ് കാണാതായ ആളുടെ മൃതശരീരം അയൽവാസിയുടെ വീട്ടിലെ പെട്ടിയിൽ നിന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ദിവസങ്ങൾക്ക് മുൻപ് കാണാതായ ആളുടെ മൃതശരീരം അയൽവാസിയുടെ വീട്ടിലെ പെട്ടിയിൽ നിന്ന് കണ്ടെത്തി പോലീസ്. ഉത്തർപ്രദേശിലെ എറ്റ ജില്ലയിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം കാണാതായ 50കാരന്റെ മൃതദേഹമാണ് കഷണങ്ങളാക്കി മുറിച്ച നിലയിൽ പെട്ടിയിൽ നിന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മരിച്ചയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ വെച്ച് പരിശോധന നടത്തിയതിലാണ് അയൽവാസിയുടെ വീട്ടിലേക്ക് എത്തിയതെന്ന് ഉദ്യോ​ഗസ്ഥ‌ർ പറയുന്നു.

സംഭവത്തിൽ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ശ്യാം നാരായൺ സിംഗ് സ്ഥലത്തെത്തി പരിശോധന നടത്തി. ജുജാർ സിംഗ് എന്നയാളെ ഞായറാഴ്ച്ച മുതൽ കാണാനില്ലെന്ന് പറഞ്ഞ് പരാതി നേരത്തെ ലഭിച്ചിരുന്നതായി സകീത് സർക്കിൾ ഓഫീസർ കീർത്തിക സിംഗ് പറഞ്ഞു. മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്താനായി നടത്തിയ പരിശോധനയിൽ അയൽക്കാരനായ ഇന്ദ്രപാൽ സിങ്ങിന്റെ വീടിലേക്ക് എത്തുകയായിരുന്നു. പരിസരത്ത് പരിശോധന നടത്തിയപ്പോൾ ഒരു വലിയ പെട്ടിയിൽ നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് :...

0
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം...

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...