തൃശൂർ : കഴിഞ്ഞദിവസം കരിവന്നൂർ പുഴയിൽ ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം മുനയം കനോലി കനാലിൽ കണ്ടെത്തി. പുല്ലൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി അലൻ ക്രിസ്റ്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സൈക്കിളിൽ എത്തിയ അലൻ ക്രിസ്റ്റോ പാലത്തിന്റെ കൈവരിയിൽ നിന്നും പുഴയിലേയ്ക്ക് ചാടുകയായിരുന്നു.
സൈക്കിളിന് സമീപത്ത് നിന്ന് ലഭിച്ച ബാഗിൽ ഉണ്ടായിരുന്ന നോട്ട് ബുക്കിൽ അലൻ ക്രിസ്റ്റോ എന്ന പേരാണ് എഴുതിയിരുന്നത്. ഒരു ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. പ്രണയ നൈരാശ്യമാണ് എന്നാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുള്ളത്.