പുഴയി​ൽ വീണ പെൺ​കുട്ടി​യുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മരട്: ഇന്നലെ രാവിലെ നെട്ടൂർ കുമ്പളം പുഴയിൽ വീണ് കാണാതായ പെൺ​കുട്ടി​യുടെ മൃതദേഹം കണ്ടെത്തി​. സന്ധ്യയോടെ മത്സ്യത്തൊഴി​ലാളി​കളുടെ വലയി​ൽ ജഡം കുടുങ്ങുകയായി​രുന്നു. ഇന്നലെ രാവിലെ ആറരയ്ക്കാണ് നെട്ടൂർ സൗത്ത് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം നിലമ്പൂർ മുതിരപറമ്പ് ഫിറോസ്ഖാന്റെയും മുംതാസിന്റെയും മകൾ ഫിദ(16) നെട്ടൂർ ബീച്ച് സോക്കർ ഭാഗത്ത് പുഴയിൽ വീണത്.ഭക്ഷണാവശിഷ്ടങ്ങൾ പുഴയിൽ കളയാനാണ് വീടിന് പിന്നിലെ പുഴയരികിൽ എത്തിയത്. പാത്രം കഴുകാൻ പുഴയിൽ ഇറങ്ങിയ ഫിദ ചെളി നിറഞ്ഞു കിടക്കുന്ന ഭാഗത്ത് കുടുങ്ങി നല്ല ഒഴുക്കുള്ള ഭാഗത്തേക്ക് നീങ്ങിപ്പോയതാണെന്ന് കരുതുന്നു.

മകളുടെ പിന്നാലെയെത്തിയ അമ്മ മുംതാസിന്റെ നിലവിളി കേട്ട് പിതാവും സമീപവാസിയും ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. പൊലീസും തൃപ്പൂണി​ത്തുറ ഫയർ ഫോഴ്സും എറണാകുളം ഗാന്ധി​ നഗർ സ്റ്റേഷനിൽ നിന്നെത്തിയ സ്കൂബാ ടീമും നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധരും ഇന്നലെ സന്ധ്യ വരെതെരച്ചിൽ നടത്തി​യി​രുന്നു. ഇവി​​ടെ നി​ന്ന് രണ്ട് കി​ലോമീറ്ററോളം അകലെ കുമ്പളം നെട്ടൂർ പാലത്തി​ന് സമീപം വഞ്ചി​ക്കാരുടെ തെരച്ചി​ലി​നി​ടെവലയി​ൽ ഏഴ് മണി​യോടെ ജഡം കുടുങ്ങുകയായി​രുന്നു. കരയ്ക്കെത്തി​ച്ച മൃതദേഹം എറണാകുളം ജനറൽ ആശുപത്രി​ മോർച്ചറി​യി​ലേക്ക് മാറ്റി​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...