ആഴിമല കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആഴിമല കാണാനെത്തി കടലില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ടള അഴകം കാട്ടുവിള രാജേഷ് ഭവനില്‍ രാകേന്ദ് (27) ആണ് മരിച്ചത്. ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുകയായിരുന്ന തീരദേശ പോലീസിന്റെ സംഘം ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സുഹൃത്തുക്കളായ അഞ്ചംഗ സംഘം ആഴിമല കാണാനായി എത്തിയത്. തൊട്ടടുത്ത പാറക്കൂട്ടത്തിലിരുന്ന് മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം രാകേന്ദും സുഹൃത്ത് അനില്‍ കുമാറും കുളിക്കാനായി കടലില്‍ ഇറങ്ങി. ശക്തമായ കടല്‍ക്ഷോഭവും തിരയടിയും ശ്രദ്ധിക്കാതെ ഇറങ്ങിയത് അപകടം സൃഷ്ടിച്ചു. ശക്തമായ തിരയില്‍പെട്ട് ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ അനില്‍ കുമാറിനെ രക്ഷപ്പെടുത്തിയെങ്കിലും രാകേന്ദിനെ കാണാതാവുകയായിരുന്നു.

സന്ധ്യക്ക് ഏഴ് മണിയോടെ നടന്ന സംഭവം രാത്രി ഏട്ടരയോടെ കൂടെയുള്ളവര്‍ തീരദേശ സ്റ്റേഷനില്‍ എത്തി അറിയിച്ചതോടെയാണ് പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് വിഴിഞ്ഞം തീരദേശ പോലീസ് എസ്.എച്ച്.ഒ പ്രദീപ്, എസ്.ഐ ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ രാത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വീണ്ടും ഇന്നലെ രാവിലെ നടത്തിയ തിരച്ചിലില്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...

ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

0
ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...