ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ വിജയന്റെ മൃതദേഹം കണ്ടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ വിജയ(66)ന്റെ മൃതദേഹം കണ്ടത്തി. മലപ്പരിക്കോണം ക്ഷേത്രത്തിന് സമീപത്തെ തോട്ടിലാണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 5 കിലോമീറ്റർ അപ്പുറത്താണ് മൃതദേഹം കണ്ടത്. വൈകുന്നേരം ആറുമണിയോടെയാണ് അപകടം. സുരേഷ് എന്ന വ്യക്തിയുടെ ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ തോട്ടിലേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം. ഓട്ടോ ഡ്രൈവർ സുരേഷ് രക്ഷപെട്ടിരുന്നു.

വിജയനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തോട്ടിൽ നിന്ന് റോഡിലേക്ക് വെള്ളം കരകവിഞ്ഞ് ഒഴുകിയിരുന്നു. കനത്ത മഴയെ തുടർന്ന് തോട്ടിൽ കുത്തൊഴുക്ക് ആയിരുന്നു. റോഡും തോടും തിരിച്ചറിയാൻ‌ കഴിയാത്ത രീതിയിലായിരുന്നു വെള്ളം. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 30 മീറ്റർ താഴെ നിന്നാണ് ഓട്ടോ കണ്ടെത്തിയത്. ഓട്ടോ പൂർണമായി തകർന്നിരുന്നു. പാറയിൽ കുടുങ്ങിനിൽക്കുന്ന നിലയിലായിരുന്നു ഓട്ടോ. അപകടം നടന്ന ഉടൻ ഓട്ടോ ഡ്രൈവർ‌ സുരേഷിനെ രണ്ടു പേർ രക്ഷപെടുത്തിയിരുന്നു. ഇന്നലെ രാത്രി വരെ വിജയനായി തിരച്ചിൽ നടത്തിയിരുന്നു. രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....