മൃതദേഹം ആദ്യം കണ്ടെത്തിയത് നഗരസഭാ ജീവനക്കാർ ; മേയര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് കനാലിൽ കാണാതായ മൃതദേഹം ജോയിയുടേതാണോ എന്ന കാര്യം കുടുംബം എത്തി പരിശോധിച്ച ശേഷം ഉണ്ടാകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. നഗരസഭയുടെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയതെന്നും കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹമെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു. തുടർച്ചയായി 48 മണിക്കൂറിലധികമായി പരിശോധന നടന്നു വരികയായിരുന്നു. ജോയിയെ കണ്ടെത്താനാകണം എന്നായിരുന്നു നമ്മുടെ എല്ലാവരുടേയും പ്രതീക്ഷ.തുടർനടപടികൾക്ക് ശേഷം ഔദ്യോഗിക സ്ഥിരീകരണം നൽകാനാകൂ. നഗരസഭയുടെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. മഴ ശക്തമായ സമയത്ത് പ്രദേശത്ത് നിരീക്ഷണത്തിന് ഒരു ടീമിനെ നിയോഗിച്ചിരുന്നു. നഗരസഭാപരിധിയോട് ചേർന്നൊഴുകുന്ന എല്ലാ വർഡുകളിലും നഗരസഭാ ജീവക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി വരുമ്പോഴാണ് ഇത് കണ്ടത്. അപ്പോൾ തന്നെ കളക്ടറെ അടക്കമുള്ളവരെ കാര്യം അറിയിച്ചു. കമിഴ്ന്ന് കിടന്നനിലയിലായിരുന്നു മൃതദേഹം. ഔദ്യോഗികമായി കുടുംബം തിരിച്ചറിയണം. അവരോട് വരാൻ വേണ്ടി അറിയിച്ചിട്ടുണ്ട്. മാലിന്യ ശേഖരിക്കാൻ നെറ്റ് സംവിധാനം വെച്ചിട്ടുണ്ട്. ആ ഭാഗങ്ങളിൽ എല്ലാം പരിശോധന നടത്തി വരികയായിരുന്നു. 9.15-ഓടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...