കൈവരികൾ തകർന്ന് റാന്നി- ഇടമൺ ജംഗ്ഷനിലെ പാലം

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല തീര്‍ത്ഥാടന പാതയിലെ തോടിന് കുറുകെ നിര്‍മ്മിച്ച പാലത്തിന്‍റെ കൈവരികള്‍ തകര്‍ച്ചയിലേക്ക്. മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡിലെ ഇടമണ്‍ ജംങ്ഷനിലെ പാലത്തിന്‍റെ കൈവരികളാണ് തകര്‍ന്നത്. കൈവരിയിലെ സിമന്‍റ് ഇളകി കമ്പി പുറത്ത് വന്ന നിലയിലാണ് പാലം. ഉന്നത നിലവാരത്തില്‍ പുനരുദ്ധരിച്ച റോഡാണിത്. ശബരിമല മണ്ഡലകാലത്ത് അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ ശബരിമലയിലേക്ക് പോകുന്നതിനായി സഞ്ചരിക്കുന്ന റോഡാണിത്. കണമല റോഡില്‍ അപകടങ്ങള്‍ സംഭവിച്ചാലോ ആ റോഡില്‍ തിരക്കേറുമ്പോഴോ വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതും ഇതുവഴിയാണ്.

ഇടമുറിയിലേക്കുള്ള സര്‍വ്വീസ് ബസുകളും നിരവധി സ്കൂള്‍ കോളേജ് ബസുകളും നിത്യേന സഞ്ചരിക്കുന്ന റോഡുകൂടിയാണിത്. മന്ദമാരുതി വെച്ചൂച്ചിറ റോഡില്‍ നിന്നും കൊടും വളവ് തിരിഞ്ഞാണ് ഈ റോഡിലേക്ക് പ്രവേശിക്കുന്നത്. ഇരുവശവും കെട്ടി ഉയര്‍ത്തിയാണ് പാലത്തിലേക്കുള്ള റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. വീതി കുറവുള്ള റോഡും പാലവും ആണിവിടത്തേത്. റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച വേളയില്‍ പാലവും പുനരുദ്ധരിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. പാലത്തിന്‍റെ ഭാഗത്തെ റോഡ് വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും നാളുകളുടെ പഴക്കമുണ്ട്. നിരവധി അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. പാലത്തിന്‍റെ തകര്‍ച്ചയ്ക്ക് മുമ്പ് പുനരുദ്ധരിക്കണമെന്നാണ് ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...