കോട്ടാങ്ങൽ- ചാലാപ്പള്ളി ബാസ്റ്റോ റോഡിൽ വിവിധ സ്ഥലങ്ങളിൽ ഓടക്ക് മൂടിയില്ലാത്തത് അപകട ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ : കോട്ടാങ്ങൽ – ചാലാപ്പള്ളി ബാസ്റ്റോ റോഡിൽ ചുങ്കപ്പാറ മുതൽ സെൻ്റ്ജോർജ് ഹൈസ്കൂൾ പടി വരെ വിവിധ സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളിലെ ഓടയ്ക്ക് മൂടിയില്ലാത്തത് അപകട ഭീഷണിയാകുന്നു. ഓട കാണാത്തവിധം പലയിടത്തും കാടുമൂടിയ നിലയിലുമാണ്. കോട്ടാങ്ങൽ സർവ്വീസ് സഹകരണ ബാങ്കിനു സമീപവും, ടൗണിലും ഓടക്ക് മൂടിയില്ലാത്ത നിലയിലാണ്. ഓടയും റോഡു കാണാത്ത വിധം പലയിടത്തും കാടുമൂടിയിരിക്കുകയാണ്. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് കാരണമാകുന്നതായി പരാതി ഉയർന്നിട്ട് നാളുകൾ ഏറെയായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഓടയുടെ പലിയിടത്തും പകുതി വീതം മാത്രമാണ് മൂടി ഉള്ളത് ബാക്കിഭാഗം ഉപേക്ഷിക്കപ്പെട്ട നിലയാണ്.

രണ്ട് സ്കൂളുകളിലെ നിരവധി വിദ്യാർഥികൾ കാൽ നടയായി പോകുന്ന നടപ്പാതയിലെ ഓടയുടെ സ്ലാബ് തെന്നിമാറിയത് അപകടഭിഷണിക്ക് കാരണമാകുന്നു. സെൻ്റ് ജോർജ് ഹൈസ്കൂളിന് സമീപമാണ് അപകടം പതിയിരിക്കുന്നത്. റോഡിലെ തിരക്ക് ഒഴിവാക്കി വിദ്യാർഥികൾ നടന്നു പോകുന്ന പാത കൂടിയാണിത്. സ്‌കൂൾ തുറക്കുന്നതിന് ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത് എന്നിട്ടും അധികൃതർ നടപടി സ്വികരിക്കുന്നില്ല. റോഡ് ഉന്നത നിലവാരത്തിൽ ഉയർത്തി ടാറിങ് നടത്തിയതല്ലാതെ അപകടങ്ങൾ ഒഴിവാക്കാനുള്ള മറ്റ് പ്രവൃത്തികൾ പൂർത്തികരിക്കാത്തത് ഇവിടെ അപകടങ്ങൾ തുടർക്കഥയാകുന്നതിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...