തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്കുള്ളിൽ പ്രതിസന്ധി രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്കുള്ളിൽ പ്രതിസന്ധി രൂക്ഷമാകുന്നു. നിയമസഭയിൽ വിജയ്‍യ്ക്ക് അനുകൂലമായി നിലപാടെടുത്ത വിമത എംഎൽഎമാരെ പാ‍ർട്ടി സ്ഥാനങ്ങളിൽനിന്ന് നീക്കി. പാ‍ർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ആണ് നടപടിയെടുത്തത്. മുതി‍ർന്ന നേതാക്കളായ എസ് പി വേലുമണി, സി വി ഷൺമുഖം എന്നിവരടക്കം 25 എംഎൽഎമാ‍ർ‌ക്കെതിരെയാണ് നടപടിയുണ്ടായത്. വിജയ് നേതൃത്വം നൽകുന്ന ടിവികെയെ ഭരണത്തിൽനിന്ന് അകറ്റാനായി അണ്ണാ ഡിഎംകെയുടെ പരമ്പരാ​ഗത ഡിഎംകെ വിരുദ്ധ നിലപാട് എടപ്പാടി പളനിസ്വാമി ​​​ദുർബലപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് പാ‍ർട്ടിക്കുള്ളിൽ വിമതശബ്ദം ഉയർന്നത്.

ബുധനാഴ്ച സഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിമത എംഎൽഎമാർ വിപ്പ് ലംഘിച്ച് ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടിയുണ്ടായത്. സഭയിൽ നടന്ന വോട്ടെടുപ്പിൽ അണ്ണാ ഡിഎംകെയുടെ 25 വിമത എംഎൽഎമാരടക്കം 144 എംഎൽഎമാരാണ് വിജയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാൻ 117 വോട്ടുകൾ വേണമെന്നിരിക്കെയാണ് പ്രതിപക്ഷ എംഎൽഎമാരുടെ അടക്കം പിന്തുണ ലഭിച്ച് 144 വോട്ടുകൾ നേടാൻ ടിവികെയ്ക്ക് കഴിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

ജില്ലയില്‍ വര്‍ണ്ണാഭമായി ശ്രീകൃഷണ ജയന്തി : ശോഭാ യാത്രകളില്‍ പങ്കെടുത്തത് നിരവധി കുരുന്നുകള്‍

0
പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ണിക്കണ്ണന്‍മാരായും ഗോപികമാരായും അണിഞ്ഞൊരുങ്ങിയ നിരവധി...

പ്രതീക്ഷകൾ തകിടംമറിച്ച മുന്നേറ്റം; അമേരിക്കയിൽ ഓഗസ്റ്റിൽ പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.62 ലക്ഷം തൊഴിലവസരങ്ങൾ

0
വാഷിംഗ്ടൺ: സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ...