യു.ഡി.എഫിന് ഉണ്ടായ തിളക്കമാര്‍ന്ന വിജയം വിശ്വാസവഞ്ചന നടത്തിയതിനുള്ള ജനങ്ങളുടെ വിധി ; പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ത്രിതല പഞ്ചായത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉണ്ടായ തിളക്കമാര്‍ന്ന വിജയം പിണറായി സര്‍ക്കാരിന്‍റെ ജനവിരുദ്ധ ഭരണത്തിനും ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടത്തി വിശ്വാസവഞ്ചന നടത്തിയതിനുമെതിരായ ജനങ്ങളുടെ വിധിയെഴുത്താണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ധാര്‍ഷ്ഠ്യവും ധിക്കാരവും നിറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഴിമതി ഭരണത്തിന് അന്ത്യം കുറിക്കുന്നതിന് മുന്നോടിയായിട്ടാണ് സംസ്ഥാനത്തൊട്ടാകെയും ജില്ലയില്‍ പ്രത്യേകിച്ചും യു.ഡി.എഫിന് ഉണ്ടായ വന്‍ വിജയത്തെ കാണുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി രണ്ട് വര്‍ഷം മുന്‍മ്പ് ജില്ലയില്‍ കെ.പി.സി.സി.യുടെ മിഷന്‍ 2024-25 ആരംഭിച്ച് ബ്ലോക്ക്, മണ്ഡലം, വാര്‍ഡ് കമ്മിറ്റികള്‍ സംസ്ഥാനത്ത് ആദ്യമായി പുനഃസംഘടിപ്പിച്ച് കൃത്യതയോടെ നടപ്പാക്കി സംഘടനാ സംവിധാനം ശക്തമാക്കിയത് തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചതായി ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ബഹുഭൂരിപക്ഷത്തോടെ ഇടതുപക്ഷമുന്നണി ഭരിച്ചിരുന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ 17 ല്‍ 12 സീറ്റുകളിലും 8 ബ്ലോക്ക് പഞ്ചായത്തുകളില്‍ 7 ഉം, 54 ഗ്രാമപഞ്ചായത്തുകളില്‍ 34 ഇടത്തും യു.ഡി.എഫ് ഭൂരിപക്ഷ വിജയം കൊയ്തതായും 4 ഗ്രാമപഞ്ചായത്തുകളിലും കോന്നി ബ്ലോക്ക് പഞ്ചായത്തിലും സമനിലയാണ് നിലവിലുള്ളതെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. അധികാരത്തിനുവേണ്ടി വര്‍ഗീയ കക്ഷികളുമായി യാതൊരു കൂട്ടുകെട്ടും വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടിക തയ്യാറാക്കല്‍, വാര്‍ഡ് വിഭജനം, സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ സ്വീകരിക്കല്‍, പിന്‍വലിക്കല്‍, വോട്ടെടുപ്പ് എന്നീ വിവിധ പ്രക്രിയകളില്‍ ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാപകവും നിഷ്പക്ഷരഹിതവുമായ പ്രവര്‍ത്തനങ്ങളാണ് അധികാരമുപയോഗിച്ച് സി.പി.എം ചെയ്തതെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 5 നിയമസഭാ നിയോജകമണ്ഡലങ്ങളിലും വോട്ടുനിലയില്‍ യു.ഡി.എഫ് മുന്നിലെത്തിയതായും ഇത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ഉണ്ടാകാന്‍ പോകുന്ന വിജയത്തിന്‍റെ ചൂണ്ടുപലകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സി.പി.എം ജില്ലയില്‍ ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗം അവലംബിക്കുകയും ക്വാറി, മണല്‍, മയക്കുമരുന്ന്, മാഫിയകളെ ഉപയോഗിച്ച് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കായി വന്‍തോതില്‍ പണമൊഴുക്ക് നടത്തുകയും ചെയ്തതായി നേതാക്കള്‍ പറഞ്ഞു. മെഴുവേലിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നേരെയുണ്ടായ കരിഓയില്‍ ആക്രമണം. തിരുവല്ല, സീതത്തോട് തുടങ്ങിയ പല സ്ഥലങ്ങളിലെയും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എതിരായ ആക്രമണം. എന്നിവയില്‍ ജില്ലയിലെ പോലീസ് ഭരണനേതൃത്വം നിഷ്ക്രിയത്വം പാലിച്ചതായി നേതാക്കള്‍ പറഞ്ഞു.

എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ജില്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി കഠിനാധ്വാനം ചെയ്ത് അഹോരാത്രം പ്രവര്‍ത്തിച്ച വാര്‍ഡ് തലങ്ങള്‍ മുതലുള്ള കോണ്‍ഗ്രസ്, ഘടകകക്ഷി നേതാക്കള്‍ക്കും ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും എല്ലാത്തിനും ഉപരി ത്രിതല പഞ്ചായത്ത്, നഗരസഭകളില്‍ ബഹുഭൂരിപക്ഷത്തോടെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജില്ലയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....