അധ്യാപകരേയും ജീവനക്കാരേയും വഞ്ചിച്ച ബജറ്റ് : ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 2024 ജൂലൈ മാസം നടപ്പിലാക്കേണ്ട ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാതെ അഞ്ച് വർഷ തത്വം പാലിക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരാണിതെന്ന ധനമന്ത്രിയുടെ വാദം പൊള്ളയാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു) പത്തനംതിട്ട ജില്ലാക്കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ വർഷം ജൂലൈ മാസം ശമ്പള കമ്മീഷനെ നിശ്ചയിച്ചിരുന്നെങ്കിൽ ഇപ്പോള്‍ പരിഷ്ക്കരണ നടപടികൾ പൂർത്തിയാകുമായിരുന്നു. അത് ചെയ്യാതെ മൂന്ന് മാസംകൊണ്ട് ശമ്പളപരിഷ്ക്കരണ കമ്മീഷനെ നിശ്ചയിച്ച് നടപടികൾ പൂർത്തിയാക്കുമെന്ന വാദം നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച കേവല രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണ്.

ശമ്പള പരിഷ്ക്കരണ കമ്മീഷന്റെ പ്രാരംഭ നടപടികളുടെ രൂപികരണത്തിന് തന്നെ മൂന്ന് മാസത്തിലധികം സമയമെടുക്കും, അപ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരു പറഞ്ഞ് തുടർ നടപടികൾ നിർത്തിവെയ്ക്കും. ജീവനക്കാരോടും അധ്യാപകരോടും അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഈ സർക്കാർ ഒന്നരവർഷം മുൻപ് തന്നെ ശമ്പള കമ്മീഷനെ നിശ്ചയിക്കേണ്ടതായിരുന്നു. അത് ചെയ്യാതെ ഈ സർക്കാരും ധനമന്ത്രിയും ജീവനക്കാരെ വഞ്ചിക്കുകയാണ് ചെയ്തത്.

ഫെബ്രുവരി മാസത്തെ ശമ്പളത്തിനൊപ്പം ഒരു ഗഡു ഡി.എ കുടിശ്ശിക തരുന്നു എന്നത് വലിയ കാര്യമാക്കി ധനമന്ത്രി അവതരിപ്പിച്ചത് ജീവനക്കാരെ പരിഹസിക്കാനാണ്. 16% ഡി.എ കുടിശ്ശിക നിലനിൽക്കെയാണ് കേവലം രണ്ടോ മൂന്നോ ശതമാനം അനുവദിച്ചതിനെ പർവ്വതീകരിച്ചവതരിപ്പിച്ചത്. മാർച്ച് മാസത്തോടെ ഡി.എ കുടിശ്ശിക ഉണ്ടാവില്ല എന്ന പ്രഖ്യാപനത്തിന് ആവശ്യമായ തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ടോ എന്നതും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കേരളത്തിൽ ഡി.എ. കുടിശ്ശിക നടപടികൾ ഇഴഞ്ഞ് നീങ്ങുമ്പോഴേക്കും കേന്ദ്രസർക്കാർ അടുത്ത ഗഡു ഡി.എ. പ്രഖ്യാപിക്കും, അപ്പോഴും കേരളത്തിൽ ഡി.എ കുടിശ്ശിക നിലനിൽക്കുമെന്നതാണ് നിലവിലെ അവസ്ഥ.

പങ്കാളിത്ത പെൻഷൻ പദ്ധതി അവസാനിപ്പിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ തിരികെ കൊണ്ടുവരും എന്ന് പറഞ്ഞ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടവർ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കി അവതരിപ്പിച്ചതാണ് ബജറ്റിൽ കണ്ടതെന്ന് എൻ.ടി.യു പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ സനൽ കുമാർ ജി, ജനറൽ സെക്രട്ടറി സുധീഷ് എസ് എന്നിവര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...