23 കാരനായ വൈന്‍ഷോപ്പ് ജീവനക്കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം ഫ്രീസറില്‍

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: ഇരുപത്തിമൂന്നുകാരനായ വൈന്‍ഷോപ്പ് ജീവനക്കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം ഫ്രീസറില്‍. ആല്‍വാര്‍ ജില്ലയിലെ കുംപൂര്‍ വില്ലേജിലെ വൈന്‍ ഷോപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ തീയിട്ട് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകമല്ലെന്നാണ് പോലീസ് പറയുന്നത്.

രാകേഷ് യാദവിന്റെയും സുഭാഷ് ചന്ദിന്റെയും ഉടമസ്ഥതയിലുള്ള വൈന്‍ ഷോപ്പില്‍ കമാല്‍ കിഷോര്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി ഇയാളക്ക് ഉടമസ്ഥര്‍ ശമ്പളം നല്‍കിയിരുന്നില്ല.

കഴിഞ്ഞ ശനിയാഴ്ച വൈന്‍ ഷോപ്പ് ഉടമകള്‍ വീട്ടിലെത്തിയിരുന്നതായും ഇനി ഒരിക്കലും മടങ്ങിവരില്ലെന്നും അറിയിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെ വൈന്‍ഷോപ്പില്‍ തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പോലീസിനെ അറിയിക്കുകയായിരുന്നു. അതിനിടെ കിഷോറിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെയ്‌നറിലെ ഫ്രീസറിനകത്ത് കണ്ടെത്തുകയായിരുന്നു.

ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഉടമസ്ഥരില്‍ ഒരാള്‍ ചികിത്സയിലാണ്. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകമാണെന്ന സൂചന ലഭിച്ചില്ലെങ്കിലും ഒരുനിഗമനത്തിലെത്തിയില്ലെന്നും തീപിടിത്തമുണ്ടായത് എങ്ങനെയെന്ന് അന്വേഷിക്കുകയാണെന്നും ബിഭാഡി പോലീസ് സൂപ്രണ്ട് മൂര്‍ത്തി ജോഷി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...