കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഗുരുവായൂര്‍ കടുത്ത നടപടികള്‍

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഗുരുവായൂര്‍ നഗരസഭയില്‍ കടുത്ത നടപടികള്‍. ഒരു അറിയിപ്പുണ്ടാകുന്നത് വരെ വഴിയോരക്കച്ചവടം പൂര്‍ണമായി നിരോധിച്ചു. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് 7 മണി വരെ മാത്രം തുറക്കാം. ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഗുരുവായൂര്‍ നഗരസഭയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി വിളിച്ച്‌ ചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. ആളുകള്‍ കൂട്ടം കൂടുന്നതും അനാവശ്യ യാത്രകള്‍ ഒഴിവാക്കുന്നതും ശ്രദ്ധിക്കുന്നതിനോടൊപ്പം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന പരിശോധന കര്‍ശനമാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.

സെക്ടറല്‍ മജിസ്ട്രേറ്റ്, നഗരസഭ, പോലീസ് എന്നിവയുടെ സംയുക്ത പരിശോധനയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് ഗുരുവായൂരിലെ ഏഴ് സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കി. അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ എവിടേക്ക് പോകുന്നു എന്നുള്ള കുറിപ്പ് കൈയ്യില്‍ കരുതണം. പത്ത് വയസില്‍ താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും യാതൊരു കാരണവശാലും പുറത്തിറങ്ങരുത്. പൊതുജനങ്ങള്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. രോഗലക്ഷണമുള്ളവര്‍ ആരോഗ്യ വിഭാഗമായോ വാര്‍ഡ് കൗണ്‍സിലറുമായോ ബന്ധപ്പെടുക. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും കൊവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ സ്ഥാപന ഉടമകളും കച്ചവടക്കാരും പൊതുജനങ്ങളും പരമാവധി സഹകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു. അടിയന്തര യോഗത്തില്‍ നഗരസഭ അധികൃതര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, ടെമ്പിള്‍ പോലീസ് സി.ഐ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...