കാണിക്കയിടാൻ ക്ഷേത്രത്തിൽ പോയ ബസ് കണ്ടക്ടറെ തെരുവുനായ കടിച്ചു ; സർവീസ് മുടങ്ങിയതിനു 7500 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

അരൂർ : അരൂർ ക്ഷേത്രം പൂച്ചാക്കൽ വഴി ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന കെ.എൽ. 32 ജി. 7575 നമ്പർ ‘വെള്ളിമുറ്റത്തപ്പൻ’ ബസിലെ കണ്ടക്ടറെ തെരുവുനായ കടിച്ചു. കണ്ടക്ടർ ആശുപത്രിയിലായതോടെ സർവീസ് മുടങ്ങിയ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത് 7500 രൂപ. ചേന്നംപള്ളിപ്പുറം 17-ാം വാർഡ് പാമ്പുംതറയിൽ വിഗ്നേഷിനെയാണ് ബുധനാഴ്ച രാവിലെ പട്ടി കടിച്ചത്.

ചേർത്തലയിൽ നിന്ന് രാവിലെ 7.50-ന് ബസ് അരൂർ ക്ഷേത്രം കവലയിലെത്തി. മടക്ക സർവീസ് 8.05-നാണ്. ഇതിനിടെ കാർത്ത്യായനി ദേവീക്ഷേത്രത്തിൽ കാണിക്കയിട്ടു മടങ്ങുമ്പോഴാണ് ഇടതുകാലിൽ പട്ടി കടിച്ചത്. ഡ്രൈവർ ഉടൻ ബസുടമയെ അറിയിച്ച് വിഗ്നേഷുമായി അരൂക്കുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോയി. അവിടെ മരുന്നില്ലാഞ്ഞതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പോയി. ഇതിനിടെ ഒൻപതു മണിയോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തുമ്പോൾ 8.05-നു പോകേണ്ട ബസ് നിർത്തിയിട്ടിരിക്കുന്നതു കണ്ടു.

ഉദ്യോഗസ്ഥർ ബസിന്‍റെ ഫോട്ടോയെടുത്തു. മറ്റു ബസുകളിലെ ജീവനക്കാർ കാര്യം പറഞ്ഞെങ്കിലും 7500 രൂപ പിഴയടയ്ക്കാൻ ഉടമയ്ക്കു നിർദേശം നൽകി. അദ്ദേഹവും ഉദ്യോഗസ്ഥരോടു വിവരം അറിയിച്ചെങ്കിലും ചേർത്തല ജോയിന്റ് ആർ.ടി.ഒയെ കാര്യം ധരിപ്പിക്കാനായിരുന്നു നിർദേശം. ബുധനാഴ്ച ചെന്നെങ്കിലും ഉദ്യോഗസ്ഥനെ കാണാനായില്ല. അടുത്ത ദിവസം കണ്ട് കാര്യം ബോധിപ്പിച്ചാൽ പിഴ ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും ഉടമയും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...