സിപിഐ അംഗത്തെ അനുമോദിച്ച് സ്ഥാപിച്ച ഫ്ലെക്സ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു

For full experience, Download our mobile application:
Get it on Google Play

പെരിങ്ങര : കാരയ്ക്കൽ പബ്ലിക് ലൈബ്രറിക്ക് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് 6 ലക്ഷം രൂപ ചെലവഴിച്ച് ചുറ്റുമതിൽ നിർമിച്ചതിന് ബ്ലോക്ക്‌ പഞ്ചായത്തംഗം സി.കെ.അനുവിനെ അനുമോദിച്ച് സ്ഥാപിച്ച ഫ്ലെക്സ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു.‌ സിപിഐ അംഗത്തിന്‍റെ ചിത്രത്തിന് മുകളിൽ കരി ഓയിൽ‌ ഒഴിച്ചത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഓട്ടോറിക്ഷയില്‍ എത്തിയാണെന്ന് പോലീസും സിപിഐ പ്രവർത്തകരും ചേർന്ന് പത്തോളം സിസിടിവികൾ പരിശോധിച്ച് കണ്ടെത്തി. സ്ഥലത്ത് നിലനിൽക്കുന്ന സിപിഎം-സിപിഐ അസ്വാരസ്യത്തിന്‍റെ തുടർച്ചയാണെന്നാണ് പരാതി.

കാരയ്ക്കൽ പബ്ലിക് ലൈബ്രറിക്ക് മുൻപിൽ കഴിഞ്ഞ 11 നാണ് ലൈബ്രറി ഭാരവാഹികൾ ഫ്ലക്സ് വെച്ചത്. 19ന് രാത്രി 9.21നാണ് കരി ഓയിൽ ഒഴിച്ചത്. ലൈബ്രറി സെക്രട്ടറി തിരുവല്ല പോലീസിൽ പിറ്റേന്ന് പരാതി നൽകി. സി.കെ.അനുവിന്‍റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് സമീപത്തെ വീടുകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ഓട്ടോറിക്ഷയിലെത്തി കരിഓയിൽ ഒഴിക്കുന്നതും വാഹനം പോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചത്. ഇങ്ങനെയാണ് വാഹനം സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...