യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ ടൗണില്‍ കരിങ്കൊടി പ്രതിഷേധ പ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പാലാ : നികുതി ഭീകരതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സമര പരിപാടികളില്‍ പോലീസ് നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ ടൗണില്‍ കരിങ്കൊടി പ്രതിഷേധ പ്രകടനം നടത്തി.

നികുതി ഭീകരതക്ക് എതിരെയുള്ള ജനകീയ സമരങ്ങളെ പോലീസ് കയ്യുക്കുകൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ യൂത്ത്കോണ്‍ഗ്രസും, കോണ്‍ഗ്രസും കയ്യും കെട്ടി നോക്കിനിക്കില്ലായെന്ന് കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം പ്രസ്താവിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. ജേക്കബ് അല്‍ഫോന്‍സാ ദാസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി റോബി ഊടുപുഴ, നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് ആല്‍ബിന്‍ ഇടമനശേരില്‍, കോണ്‍ഗ്രസ് നേതാക്കളായ തോമസ്കുട്ടി നെച്ചികാടന്‍, ബൈജു മുണ്ടപ്ലാക്കല്‍, സജി തുണ്ടത്തില്‍, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മാരായ ജോബിഷ് ജോഷി, ഉണ്ണികൃഷ്ണന്‍ നായര്‍, മണ്ഡലം പ്രസിഡന്‍്റുമാരായ കിരണ്‍ അരീകല്‍, അഡ്വ. ഗോകുല്‍ ജഗനിവാസ്, അഗസ്റ്റിന്‍ ബേബി, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്‍്റ് അര്‍ജുന്‍ സാബു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ജസ്റ്റിന്‍, ടോണി ചക്കാലക്കല്‍,അലോഷി, എന്നിവര്‍ നേതൃത്വം നല്‍കി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...