ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല ; യുവാവ് കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്താത്തതിൽ പ്രകോപിതനായ യുവാവ് കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിക്കുകയും ബസിന്റെ ചില്ല് എറിഞ്ഞ് തകർക്കുകയും ചെയ്തു. ആക്രമണം നടത്തിയ മാടപ്പള്ളി പെരുമ്പനച്ചി പനത്തിൽ സുബിനെ (22) ബസ് ഡ്രൈവറും യാത്രക്കാരും ചേർന്ന് തടഞ്ഞുവെച്ച് പോലീസിൽ ഏൽപിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കോട്ടയത്ത് നിന്ന് തിരുവല്ലയ്ക്കു വന്ന ഓർഡിനറി ബസിലെ ഡ്രൈവർ പി.ശരത്ചന്ദ്രനാണ് മർദ്ദനമേറ്റത്.

പെരുന്തുരുത്തിക്ക് സമീപത്തെ ബസ് സ്റ്റോപ്പിന് പിന്നിലായി നിർത്താൻ സുബിൻ ആവശ്യപ്പെട്ടു. ഡ്രൈവർ സ്റ്റോപ്പിനോട് ചേർന്ന് ബസ് നിർത്തി. ഇതിൽ പ്രകോപിതനായ സുബിൻ ഡ്രൈവർക്ക് നേരെ അസഭ്യവർഷവുമായി പാഞ്ഞടുത്തെന്നും തടസ്സം പിടിക്കാൻ എത്തിയ വനിതാ കണ്ടക്ടറെ അസഭ്യം പറഞ്ഞെന്നുമാണ് ആരോപണം. ഡ്രൈവറെ മർദ്ദിച്ച ശേഷം ബസിൽ നിന്നിറങ്ങിയ സുബിൻ വഴിയരികിൽ കിടന്ന ഇഷ്ടിക എടുത്ത് പിൻവശത്തെ ചില്ല് എറിഞ്ഞുടയ്ക്കുകയായിരുന്നു. ഇത് തടയാൻ എത്തിയ ഡ്രൈവർ ശരത്ചന്ദ്രനെ ഇഷ്ടിക കൊണ്ട് ഇടിച്ചു. സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സുബിനെ പിടിച്ച് നിർത്തുന്നതിനിടെ ഡ്രൈവറുടെ ഇടത് കൈക്ക് കടിക്കുകയും ചെയ്തു. ഡ്രൈവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...

ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക

0
ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക....

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...

ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും മനപ്പൂർവ്വം ചെയ്തതല്ലെന്ന് ട്രംപ്

0
വാഷിങ്ടൺ: ഫെബ്രുവരിയിൽ ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും...