വിൽ ഊരിത്തെറിച്ചു ; നിയന്ത്രണം തെറ്റിയ കെ എസ് ആർ ടി സി ബസ് ഡിവൈഡറിൽ ഇടിച്ചു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: വിൽ ഊരിത്തെറിച്ചതിനെത്തുടർന്ന് നിയന്ത്രണം തെറ്റിയ കെ എസ് ആർ ടി സി ബസ് ഡിവൈഡറിൽ ഇടിച്ചുനിന്നതിനാൽ വൻദുരന്തം ഒഴിവായി. ദേശീയ പാതയിൽ വളഞ്ഞവഴി എസ് എൻ കവല ജംഗ്ഷനിൽ ഇന്ന് പകൽ 11 മണിയോടെയായിരുന്നു സംഭവം. ആർക്കും പരിക്കേറ്റിട്ടില്ല. തെക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്.

പ്ലൈറ്റ് ഒടിഞ്ഞതിനെത്തുടർന്ന് ബസിന്റെ മുൻ ചക്രം ഊരിപ്പോവുകയായിരുന്നു. തുടർന്ന് നിയന്ത്രണം തെറ്റിയ ബസ് ഡിവൈഡറിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ഈ സമയം എസ് എൻ കവലയിലെ കഞ്ഞിപ്പാടം റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറുന്നതിനായി നിരവധി വാഹനങ്ങൾ എത്തിയിരുന്നതിനാൽ ബസ് ഡിവൈഡറിൽ ഇടിച്ചുനിന്നത് വലിയ അപകടം ഒഴിവാക്കി. അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...