ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഇന്ന് മന്ത്രിസഭായോഗം അംഗീകാരം നൽകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിർണായക ചർച്ചകള്‍ക്കായി മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് കരടിന് ഇന്ന് അംഗീകാരം നല്‍കും. കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്ര മുഖ്യ അജണ്ടയായേക്കും. ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിൽ മന്ത്രിമാരിൽ ചിലർക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. അതേസമയം, മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. വകുപ്പ് സെക്രട്ടറിമാരുടെ നിയമനത്തിലും ജില്ലാ കലക്ടർമാരുടെ മാറ്റത്തിലും മന്ത്രിമാരിൽ ചിലർക്ക് അതൃപ്തിയുണ്ട്. ഇത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉയർന്നുവരാനുള്ള സാധ്യതയേറെയാണ്. മുഖ്യമന്ത്രി ഡൽഹിയിൽ പോകുന്നതിനാലും പൊതു അവധി വരുന്നതിനാലുമാണ് ഇന്ന് മന്ത്രിസഭ ചേരുന്നത്.

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാൻമാർക്കെതിരെ നടപടി ഇന്നുണ്ടായേക്കും. വകുപ്പുതല നടപടി ശിപാർശ ചെയ്തുള്ള റിപ്പോർട്ട് എസ്ഐടി ഇന്ന് ഡിജിപിക്ക് കൈമാറും. അഞ്ച് പൊലീസുകാരെയും സസ്പെൻഡ് ചെയ്യാൻ ആലോചനകൾ നടക്കുന്നുണ്ടെന്നാണ് വിവരം. പിഎസ് സിയുടെ നിർണായക യോഗവും ഇന്ന് ചേരും. റാങ്ക് പട്ടികകളുടെ കാലാവധി നവംബർ 30 വരെ നീട്ടണമെന്ന പുതിയ സർക്കാരിന്റെ ശിപാർശ ഇന്നത്തെ യോഗം ചർച്ചചെയ്യും. ഇടതുപക്ഷ പ്രതിനിധികൾ കൂടുതൽ അംഗങ്ങളായുള്ള പിഎസ് സി സർക്കാർ ശിപാർശ അതേപടി അംഗീകരിക്കുമോ എന്നുള്ളതാണ് ഉറ്റുനോക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൈപ്പട്ടൂർ ഗവൺമെന്റ് വി.എച്ച്.എസ്. സ്കൂള്‍ ക്യാമ്പസിൽ എൻ.എസ്.എസ് യൂണിറ്റ് ചെണ്ടുമല്ലി തൈകൾ നട്ടു

0
കൈപ്പട്ടൂർ : ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കൈപ്പട്ടൂരിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ...

കോന്നിയില്‍ നടപ്പാതയില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയിലെ നടപ്പാതയില്‍ സ്ഥാപിച്ചിരിക്കുന്ന...

സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് , സുധീരന് മറുപടിയുമായി പിണറായി

0
തിരുവനന്തപുരം : കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ്...

പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുകൊണ്ട് ഇടിച്ച് മറിച്ചു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി...

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാറുകൊണ്ട് ഇടിച്ച് മറിച്ചു. ഇന്നലെ രാത്രി...