ആരോഗ്യസർവകലാശാല വിസി നിയമനം റദ്ദാക്കണമെന്ന് വീണ്ടും ഹരജി നൽകി ഉദ്യോഗാർത്ഥി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ വീണ്ടും സമീപിച്ച് അന്തിമ പട്ടികയിലുണ്ടായിരുന്ന ഉദ്യോഗാർത്ഥി. വിസിയായി ഡോ. മോഹനൻ കുന്നുമ്മലിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചത് ചട്ടങ്ങൾ മറികടന്നെന്നാണ് ആരോപണം. സംസ്ഥാനത്ത് ഗവർണറുടെ പുറത്താക്കൽ നടപടി നേരിടാതിരുന്ന ഏക വിസിക്കെതിരെയാണ് ഹർജിക്കാരനായ ഡോ. പ്രവീൺലാൽ കുറ്റിച്ചിറ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

ഉയർന്ന യോഗ്യത ഉള്ളവരെ തള്ളി ഡോ.മോഹനൻ കുന്നുമ്മലിനെ നിയമിച്ചത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ വീണ്ടും സമീപിക്കുന്നത്. സെർച്ച് കമ്മിറ്റി നൽകിയ മൂന്ന് പേരുടെ പട്ടികയിൽ ഏറ്റവും കുറവ് യോഗ്യത ഉള്ള ആളെയാണ് വിസിയായി ഗവർണർ തെരഞ്ഞെടുത്തതെന്നാണ് ആരോപണം.38വർഷത്തെ അദ്ധ്യാപന പരിചയവും 20വർഷം പ്രൊഫസറായിരുന്ന പ്രവീൺലാൽ ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ പദവിയിൽ നിന്നാണ് വിരമിച്ചത്.

2019 ഒക്ടോബറിലാണ് തൃശൂർ ആരോഗ്യ സ‍ർവ്വകലാശാല വി സി യായി ഡോ. മോഹനൻ കുന്നുമ്മലിനെ ഗവർണർ നിയമിച്ചത്. ഇതിനെതിരെ ദളിത് വിഭാഗത്തിൽ നിന്നുള്ള ഡോ. പ്രവീൺലാൽ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ അന്തിമപട്ടികയിൽ നിന്ന് വിസിയെ തെരഞ്ഞെടുക്കാൻ ഗവർണർക്ക് വിവേചന അധികാരമുണ്ടെന്ന് തീർപ്പാക്കിയാണ് സിംഗിൽ ബെഞ്ച് കഴിഞ്ഞ വർഷം ഹർജി തള്ളിയത്. കെടിയു കേസിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...