ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു ; 8 പേർ വെന്തുമരിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : ഉത്തർപ്രദേശിനെ ഞെട്ടിച്ച് വാഹനാപകടം. ബറേലിയിൽ ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഒരു കുട്ടിയടക്കം എട്ട് യാത്രക്കാർ വെന്തുമരിച്ചു. സെൻട്രൽ ലോക്ക് ചെയ്‌ത കാറിനുള്ളിൽ കുടുങ്ങിയാണ് ദാരുണമരണങ്ങളെന്ന് പോലീസ് പറഞ്ഞു. നൈനിതാൾ ഹൈവേയിലാണ് അപകടം. അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പ്രചരിച്ചു. അപകടത്തെത്തുടർന്ന് കാറിന് തീപിടിച്ചു. ഈ സമയം അകത്തുള്ളവർ കാറിന്റെ ഡോറുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തീപിടുത്തത്തില്‍ ട്രക്കും നശിച്ചു.

കാർ എതിർ പാതയിലേക്ക് മറിഞ്ഞ് ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ബറേലി സീനിയർ പോലീസ് സൂപ്രണ്ട് സുശീൽ ചന്ദ്ര ഭാൻ ധൂലെ പറഞ്ഞു. ഭോജിപുരയ്ക്ക് സമീപം ഹൈവേയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചു. പിന്നാലെ കാറിന് തീപിടിച്ചു. കാർ സെന്റർ ലോക്ക് ചെയ്തതിനാൽ  ഉള്ളിലുള്ളവർക്ക് രക്ഷപെടാനായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം എല്ലാവരും ബഹേദിയിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രാത്രി 12 മണിയോടെ ഭോജിപുര പോലീസ് സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ മുന്നിലുള്ള ദബൗര ഗ്രാമത്തിന് സമീപം കാറിന്റെ ടയർ പെട്ടെന്ന് പൊട്ടിത്തെറിച്ചു.

തുടർന്ന് നിയന്ത്രണം തെറ്റി ഡിവൈഡറിൽ കയറി അടുത്ത പാതയിൽ കയറി. ഈ സമയം, ബഹേരിയിൽ നിന്ന് വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു. വിവരമറിഞ്ഞ് ആദ്യം പോലീസും അഗ്നിശമനസേനയുമെത്തി. സംഭവത്തെത്തുടർന്ന് നൈനിറ്റാൾ ഹൈവേയുടെ ഒരുവരി പൂർണമായും അടച്ചു. രാത്രി ഒരു മണിയോടെ എല്ലാ മൃതദേഹങ്ങളും പുറത്തെടുത്ത ശേഷം ക്രെയിൻ ഉപയോഗിച്ച് കാറും ഡമ്പറും റോഡിൽ നിന്ന് നീക്കം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...