മത്സ്യത്തൊഴിലാളി സംഘങ്ങളുടെ പുതിയ സഹകരണ പരിഷ്കാരത്തിന് കേന്ദ്രം ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തീരമേഖലയിൽ കേന്ദ്രപദ്ധതികൾ നടപ്പാക്കാനും സഹായമെത്തിക്കാനും പുതിയ സഹകരണ പരിഷ്കാരത്തിന് കേന്ദ്രം ഒരുങ്ങുന്നു. മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളെ വിവിധോദ്ദേശ്യ സംഘങ്ങളാക്കി മാറ്റി പുതിയ പ്രവർത്തനങ്ങൾക്ക് അനുമതിനൽകാനാണ് തീരുമാനം. ഇതിനായി മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങൾക്ക് രാജ്യത്താകെ ബാധകമാകുന്ന മോഡൽ ബൈലോ തയ്യാറാക്കി. സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള നിർദേശങ്ങൾ പരിഗണിച്ചാകും അന്തിമമാക്കുക. മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും ക്ഷേമപ്രവർത്തനങ്ങൾക്ക് കോർപ്പറേറ്റ് സഹായമടക്കം സ്വീകരിക്കാമെന്ന വ്യവസ്ഥയോടെയാണ് മോഡൽ ബൈലോ തയ്യാറാക്കിയത്.

കോർപ്പറേറ്റ് കമ്പനികളുടെ സമൂഹിക ഉത്തരവാദിത്വഫണ്ട് ഉപയോഗിക്കാൻ കഴിയുന്ന സ്ഥാപനമായി തീരുമേഖലയിലെ സഹകരണസംഘങ്ങളെ മാറ്റും. ഇത്തരം സംഘങ്ങൾക്ക് ബാങ്കിങ് പ്രവർത്തനം നടത്താനും അനുമതി നൽകി. ജില്ലാസഹകരണ ബാങ്കുകളുടെ സഹായത്തോടെയാകും പ്രവർത്തനം. ജില്ലാസഹകരണ ബാങ്കുകൾ നൽകുന്നതിനെക്കാൾ രണ്ടുശതമാനം അധികനിരക്കിൽ നിക്ഷേപം സ്വീകരിക്കാനും അനുമതി നൽകും. ഓരോ തീരമേഖലയിലെയും ജീവിതസാഹചര്യങ്ങളും അംഗങ്ങളുടെ സാമ്പത്തിക-ഭൗതിക സാഹചര്യവും വിലയിരുത്തി സംഘങ്ങൾ ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്യണം. ഇതിനനുസരിച്ച് സംഘത്തിന് കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കാം. മണ്ണ് പരിശോധന, വെള്ളത്തിന്റെ ഗുണനിലവാര പരിശോധന എന്നിവയ്ക്കുള്ള ഔദ്യോഗിക ഏജൻസിയായി സംഘത്തെ മാറ്റും.

ന്യായവില ഷോപ്പുകൾ, വിതരണ ശൃംഖലകൾ, ഇന്ധനവിതരണ ഡീലർഷിപ്പ്, വിവിധസർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെ ഏജൻസികൾ എന്നിവ നടത്താനും അനുമതി നൽകും.പുതിയ നടപടിയെ കേരളം എങ്ങനെ സ്വീകരിക്കുമെന്നതിൽ വ്യക്തതയില്ല. കേരളത്തിൽ പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവർത്തിക്കുന്ന കാർഷികവായ്പാ സഹകരണ സംഘങ്ങൾക്ക് കേന്ദ്രം മോഡൽ ബൈലോ നടപ്പാക്കിയിട്ടുണ്ട്. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും ഇത് അംഗീകരിച്ചു. ബൈലോ അംഗീകരിച്ച സഹകരണ സംഘങ്ങൾക്കായി 27,000 കോടിരൂപയുടെ പദ്ധതികളാണ് കേന്ദ്രം തയ്യാറാക്കിയിട്ടുള്ളത്. ഇതെല്ലാം കേരളത്തിന് നഷ്ടപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് : വിജിലൻസ് എസ്പി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ എസ്എൻഡിപി...

മോദിക്ക് ഇപ്പോള്‍ ഉറക്കമില്ലാ രാത്രികള്‍ ; വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല രാജ്യത്തിന്റെ വിദേശനയം :...

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോള്‍ രാത്രി ഉറക്കമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ...

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...