രാജ്യത്ത് പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരായി ഇന്ധനം വാങ്ങി ശേഖരിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരായി ഇന്ധനം വാങ്ങി ശേഖരിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍. ട്രക്ക് ഡ്രൈവര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ ഇന്ധന വിതരണത്തിന് തടസ്സമുണ്ടാകുമെന്ന പ്രചാരണങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം. രാജ്യത്ത് വിവിധയിടങ്ങളില്‍ ഇന്ധന പമ്പുകള്‍ക്ക് മുന്നില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. ആവശ്യത്തിനുള്ള ഇന്ധനം സംഭരണശാലകളില്‍ ലഭ്യമാണെന്നും അനാവശ്യമായി ഇന്ധനം വാങ്ങി കരുതിവെക്കാന്‍ ശ്രമിക്കരുതെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. പരിഭ്രാന്തി പരത്തുന്ന രീതിയിലുള്ള വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളുമായി ബന്ധപ്പെട്ട പുതിയ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തുന്ന സമരം ചിലയിടങ്ങളില്‍ വിതരണത്തെ ഭാഗികമായി ബാധിച്ചിട്ടുണ്ടെങ്കിലും പെട്രോളിയം കമ്പനികളുമായി ചേര്‍ന്ന് ഇത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. പമ്പുകളിലേക്ക് ഇന്ധനം എത്തിക്കുന്ന ടാങ്കറുകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ രാജ്യത്തെ മിക്ക പമ്പുകളിലും ആവശ്യമായ സ്റ്റോക്കുണ്ടെന്നും വരും ദിവസങ്ങളില്‍ വിതരണ ശൃംഖല പൂര്‍ണ്ണമായും സാധാരണ നിലയിലാകുമെന്നും മന്ത്രാലയം ഉറപ്പുനല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...