കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയാണെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയാണെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു. നാലിടങ്ങളില്‍ യുവി ഇന്‍ഡെക്‌സ് എട്ട് ആണ് രേഖപ്പെടുത്തിയത്. അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിത്. പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴ ചെങ്ങന്നൂര്‍, കോട്ടയം ചങ്ങനാശ്ശേരി, ഇടുക്കി മൂന്നാര്‍ എന്നിവിടങ്ങളിലാണ് യുവി ഇന്‍ഡെക്‌സ് എട്ട് രേഖപ്പെടുത്തിയത്.ആറ് മുതല്‍ ഏഴ് വരെയുള്ള യുവി ഇന്‍ഡെക്‌സ് രേഖപ്പെടുത്തുമ്പോള്‍ യെല്ലോ അലര്‍ട്ടാണ് നല്‍കുക. എട്ട് മുതല്‍ 10 വരെയുള്ള യുവി ഇന്‍ഡെക്‌സാണ് അതീവ ജാഗ്രത പാലിക്കേണ്ട ഓറഞ്ച് അലര്‍ട്ട് വിഭാഗത്തില്‍ പെടുന്നത്. 11ന് മുകളിലാണ് യുവി ഇന്‍ഡെക്‌സ് എങ്കില്‍ റെഡ് അലര്‍ട്ടാണ്. ഏറ്റവും ഗുരുതരമായ സാഹചര്യമാണിത്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ സമിതി നിര്‍ദേശിച്ചു. പകല്‍ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, ആല്‍ബനിസം അവസ്ഥയുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...

മദ്യപാനത്തിനിടെ തർക്കം ; യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫോണിൽ വിളിച്ച് പോലീസിനെ അറിയിച്ച് പ്രതി

0
കൊല്ലം : കൊട്ടാരക്കര മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെല്ലിവിളഭാഗം സ്വദേശി ആദർശ്...