ഫയര്‍ ഫോഴ്സ് എന്‍.ഓ.സിയും കെട്ടിട നമ്പറും ഇല്ല – മതിയായ സുരക്ഷയില്ലാത്ത കെട്ടിടത്തില്‍ അടൂര്‍ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ ജനറല്‍ ആശുപത്രിയുടെ കെട്ടിടം പ്രവര്‍ത്തിക്കുന്നത് എന്‍.ഓ.സിയും കെട്ടിട നമ്പരുമില്ലാതെ. അടൂര്‍ ഫയര്‍ ഫോഴ്സിന്റെ എന്‍.ഓ.സിയാണ് ജനറല്‍ ആശുപത്രി കെട്ടിടത്തിന് ആവശ്യം. എന്‍.ഓ.സി ലഭിക്കാത്തതിനാല്‍ അടൂര്‍ നഗരസഭയില്‍ നിന്നും ഇതുവരെ കെട്ടിട നമ്പരും നല്‍കിയിട്ടില്ല. ആശുപത്രി കെട്ടിടത്തിന്റെ എ. ബ്ലോക്കാണ് എന്‍.ഓ.സി ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഫയര്‍ ഫോഴ്സ് എന്‍.ഓ.സി നിരസിക്കാന്‍ കാരണം. 2014 ലാണ് ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ ഉത്ഘാടനം നടന്നത്. ആ വര്‍ഷം തന്നെ എന്‍.ഓ.സി ലഭിക്കാന്‍ അടൂര്‍ ഫയര്‍ ഫോഴ്സില്‍ അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള പരിശോധനയില്‍ കെട്ടിടത്തിന് യാതൊരു സുരക്ഷയുമില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ഒരു വര്‍ഷം മുന്‍പ് എന്‍.ഓ.സി ലഭിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിലേക്ക് 2,53,000 രൂപ അടച്ചു. കൂടാതെ 46,000 രൂപ ചിലവഴിച്ച് അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ നന്നാക്കുവാനുള്ള നടപടികളും നടന്നു. എന്നാല്‍ ഇതൊന്നും ഫയര്‍ ഫോഴ്സ് എന്‍.ഓ.സി ലഭിക്കുവാന്‍ മതിയായിരുന്നില്ല. ദിവസവും രണ്ടായിരം ആളുകള്‍ അടൂര്‍ ജനറല്‍ ആശുപത്രി ഓ.പി യില്‍ എത്തുന്നുണ്ട്. നിരവധി ശസ്ത്രക്രിയകളും ഇവിടെ നടക്കുന്നു. കിടത്തിച്ചികിത്സയും ശസ്ത്രക്രിയയും എല്ലാം എന്‍.ഓ.സി ലഭിക്കാത്ത കെട്ടിടത്തില്‍ ആണ് നടക്കുന്നത്. യാതൊരുവിധ അഗ്നിസുരക്ഷാ സംവിധാനവും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ഫയര്‍ ഫോഴ്സ് പറയുന്നത്. നിലവില്‍ ചില സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു എങ്കിലും അത് മതിയാകില്ല എന്നാണ് ഫയര്‍ ഫോഴ്സ് നിലപാട്. കെട്ടിടത്തില്‍ ആവശ്യമായ എക്സിറ്റ് സംവിധാനം പോലുമില്ല.

പതിനഞ്ച് മീറ്ററില്‍ കൂടുതല്‍ വരുന്നതിനാല്‍ ‘ഹൈ റൈസ് ഫയര്‍ ‘ വിഭാഗത്തില്‍ വരുന്നതാണ് കെട്ടിടം. ഇതില്‍ അഞ്ച് മീറ്റര്‍ വീതിയില്‍ ആശുപത്രി കവാടം മുതല്‍ മുകള്‍ ഭാഗം വരെ ഫയര്‍ ഫോഴ്സ് വാഹനം കടന്നുപോകാന്‍ സാധിക്കണം എന്നാണ് വ്യവസ്ഥ. കൂടാതെ എന്തെങ്കിലും അപകടമുണ്ടായാല്‍ ഗോവണി ചാരി ആളുകളെ പുറത്തെടുക്കാനും കെട്ടിടത്തില്‍ സംവിധാനമില്ല.  ഒരു വര്‍ഷം മുന്‍പാണ് ആശുപത്രിയുടെ അരികിലുള്ള മതില്‍ പൊളിച്ച് അഗ്നി രക്ഷാ സേനയുടെ വാഹനങ്ങള്‍ കയറാനുള്ള വീതിയിലാക്കിയത്. ഗേറ്റോട് കൂടിയ സംവിധാനം നടപ്പാക്കി എങ്കിലും ഗേറ്റിന് തടസമായി ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...