ഡൽഹി: കേരളത്തിന് എയിംസ് അനുമതിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ഇന്ന് ലോക് സഭയിലാണ് കേന്ദ്ര സക്കാർ ഈ മറുപടി നൽകിയത്. എയിംസിനായി കേരളം കോഴിക്കോട് കിനാലൂരിൽ ഭൂമി കണ്ടെത്തിയതായി അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. അതേസമയം കേരളത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്ര സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജിയിൽ മറുപടി നൽകാൻ വീണ്ടും കോടതിയിൽ സാവകാശം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ തന്നെ 22 സംസ്ഥാനങ്ങൾക്ക് എയിംസ് അനുവദിച്ചപ്പോഴും കേരളത്തെ ഒഴിവാക്കിയതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ മറുപടി മനപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ഹർജിക്കാരം വാദിച്ചിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























