ഓണ്‍ലൈന്‍ ഗെയിമിങ് : സ്ത്രീസുരക്ഷ ഉറപ്പാക്കും, വാതുവെയ്പ് അനുവദിക്കില്ല ; കരട് പുറത്തിറക്കി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഓൺലൈൻ ഗെയിമിങ് നയരൂപീകരണത്തിന് മുന്നോടിയായുള്ള കരട് പുറത്തിറക്കി കേന്ദ്രസർക്കാർ. രാജ്യത്തെ ഓൺലൈൻ ഗെയിമിങിന് നിയമത്തിന്‍റെ ചട്ടക്കൂടൊരുക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ദില്ലി ഇലക്ട്രോണിക്സ് മന്ത്രാലയത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കരട് പുറത്തിറക്കി. ഗെയിമിങ്ങിലെ വാതുവെപ്പിനും അതുസംബന്ധിച്ച പരസ്യങ്ങൾക്കും കർശന വിലക്ക് ഏർപ്പെടുത്തുമെന്നതാണ് കരടിലെ പ്രധാന നിർദേശം.

ഫെബ്രുവരിയിൽ നിയമം പ്രാബല്യത്തിലാക്കാനാണ് ആലോചന.
രാജ്യത്ത് പ്രവർത്തിക്കാൻ ഗെയിമിങ് കമ്പനികൾക്ക് അനുമതി നൽകാനും പരാതി പരിഹാരത്തിനും പ്രത്യേക സമിതി രൂപീകരിക്കും. പ്രായപൂർത്തിയാകാത്തവർക്ക് ഗെയിമിങ്ങിൽ പങ്കെടുക്കാൻ മാതാപിതാക്കളുടെ സമ്മതം വേണ്ടിവരും. ഉപഭോക്താക്കൾക്ക് ഗെയിമിംഗ് അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ കെവൈസി നടപടി പൂർത്തിയാക്കണം. ഗെയമിലെ നിയമങ്ങളും മറ്റ് വിശദാംശങ്ങളും പണമിടപാട് രീതിയും ഉപഭോക്താക്കൾക്ക് വേണ്ടി പ്രദർശിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണ് കരടിലുള്ളത്. 2022 ൽ 2.6 ബില്യൺ ഡോളറിന്‍റേതായിരുന്നു ഇന്ത്യയിലെ ഓൺലൈൻ ഗെയിമിങ് വിപണി. ഈ വർഷം 27 ശതമാനം അധിക വളർച്ചയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു

0
തൃശൂർ: നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ്...

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര...

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് എം കെ മുനീർ

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന്...

കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു

0
ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന്...