Friday, April 26, 2024 8:22 am

5ജി സേവനം ഒക്ടോബർ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ ; 4 ജിയേക്കാള്‍ പത്തിരട്ടിയായിരിക്കും ഇന്‍റര്‍നെറ്റ് വേഗത

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യത്ത് 5 ജി സേവനം ഒക്ടോബർ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നിന് ദില്ലിയില്‍ നടക്കുന്ന ഇന്ത്യാ മൊബൈല്‍ കോൺഗ്രസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 5 ജി സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക. ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ് ഇന്ത്യാ മൊബൈല്‍ കോൺഗ്രസ്. ഒക്ടോബർ 12 മുതല്‍ ഫൈവ് ജി രാജ്യത്ത് ലഭ്യമാക്കുമെന്നാണ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നത്.

ആദ്യഘട്ടത്തില്‍ നഗരങ്ങളിലും പിന്നീട് ഗ്രാമമേഖലകളിലുമാണ്  5 ജി സേവനം ലഭ്യമാക്കുക. ഈയടുത്താണ് സ്പെക്ട്രം ലേലം പൂര്‍ത്തിയായത്. ജിയോ, എയര്‍ടെല്‍ എന്നിവരാണ് കൂടുതല്‍ സ്പെക്ട്രം സ്വന്തമാക്കിയത്. 5 ജി നടപ്പായാല്‍ രാജ്യത്തെ മൊബൈല്‍ – ഇന്റര്‍നെറ്റ് രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമിടുക. 4 ജിയേക്കാള്‍ പത്തിരട്ടിയായിരിക്കും ഇന്‍റര്‍നെറ്റ് വേഗത. 5 ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളിലായിരിക്കും സേവനം ലഭിക്കുക. 5 ജി സേവനം ലഭിക്കാനായി നിലവിലെ 4 ജി സിം കാര്‍ഡ് മാറ്റേണ്ടെന്നാണ് എയര്‍ടെല്‍ അറിയിച്ചിരിക്കുന്നത്.

ഇന്റർനെറ്റ് നെറ്റ്‌വർക്കിനെ ചെറു ഉപവിഭാഗങ്ങളായി വിഭജിക്കാമെന്നതാണ് 5ജി നൽകുന്ന സൗകര്യം. സർവ്വീസ് പ്രൊവൈഡർമാർക്ക് പ്രത്യേക മേഖലകളിൽ വേഗതയും നെറ്റ്‌വർക്ക് ഉപയോഗവും നിയന്ത്രിക്കാനും അതു വഴി ഉപയോക്താവിന് മെച്ചപ്പെട്ട സേവനം നൽകാനുമാകും. കൂടുതൽ ഉപകരണങ്ങൾ ഓൺലൈനാകും. വീട്ടിലെ ഫ്രിഡ്ജും എ സിയുമൊക്കെ ഇപ്പോൾ തന്നെ ഓൺലൈനായിക്കഴിഞ്ഞു. പുതിയ കാല സ്മാർട്ട് വാഹനങ്ങൾ സ്വന്തം സിം കാ‍ർഡും ഡാറ്റ കണക്ഷനുമായി നിരത്തിലിറങ്ങി തുടങ്ങിയിട്ടുമുണ്ട്. ഈ മാറ്റത്തിനെ അടുത്ത പടിയിലേക്കുയർത്തുന്നതാണ് ഫൈവ് ജി. ഒരു വീട്ടിലെ എല്ലാ ഇലക്ട്രോണിക് ഉപകരവും ഓൺലൈനാകുന്ന കാലമാണ് ഇനി വരാൻ പോകുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇപിയുമായി പല ഘട്ടങ്ങളിൽ ചർച്ച നടന്നു ; ജൂൺ 4 ന് ശേഷം കൂടുതൽ...

0
അത്തോളി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അത്തോളി മൊടക്കല്ലൂർ എയുപി സ്കൂളിൽ...

റായ്ബറേലിയിൽ മത്സരിക്കണമെന്ന ബി.ജെ.പി ആവശ്യം നിരസിച്ച് വരുൺ ഗാന്ധി

0
ന്യൂഡൽഹി : 2024ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ നിന്നും വരുൺ...

ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തിൽ വലിച്ചിഴക്കേണ്ടെന്ന് ഇപി ജയരാജൻ വോട്ട് രേഖപ്പെടുത്തിയശേഷം പ്രതികരിച്ചു

0
കണ്ണൂർ : ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തിൽ തന്നെ വലിച്ചിഴക്കേണ്ടെന്ന് ഇപി...

ഇറ്റലിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി

0
ഡൽഹി: ഈ വർഷം ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ...