ഭരണഘടന ഉറപ്പുനൽകുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം : ഡെപ്യൂട്ടി സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

ചെന്നീർക്കര: ഭരണഘടന ഉറപ്പുനൽകുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട ജനങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കാനും ക്ഷേത്രത്തിൽ പോവാനും പഠിക്കാനും ഉള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ചില വാർത്തകളാണ് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് വാർത്തകളിലൂടെ നാം മനസ്സിലാക്കുന്നത്. പൊതു കിണറ്റിൽ നിന്ന് പോലും വെള്ളം എടുക്കാൻ ദളിതർക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതായി ഉത്തരേന്ത്യയിൽ നിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം സാഹചര്യം മാറി എല്ലാവർക്കും നീതി ലഭിക്കേണ്ട സാഹചര്യമാണ് വേണ്ടത് എന്നും അതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാകണം എന്നും ഭരണഘടന നൽകുന്ന ഉറപ്പ് സംരക്ഷിക്കാൻ നടപടി ഉണ്ടാകണമെന്നും ചിറ്റയം പറഞ്ഞു.

പട്ടികജാതി വികസന മേഖലയിൽ ഇടതുപക്ഷ ജനാധിപത്യം മുന്നണി ഗവൺമെന്റ് നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. സ്വദേശത്തും വിദേശത്തും അടക്കം വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സ്കോളർഷിപ്പ് അതുപോലെ വിദേശ രാജ്യങ്ങളിൽ തൊഴിൽ നേടുന്നതിന് വിസ ഉൾപ്പെടെ ലഭിക്കുന്നതിനുള്ള ധനസഹായവും സർക്കാർ നൽകുന്നുണ്ട്. കോളനികൾ കേന്ദ്രീകരിച്ച് വികസനം എത്തിക്കുന്ന അംബേദ്കർ ഗ്രാമ വികസന പദ്ധതി പോലെയുള്ള പദ്ധതികൾ നടപ്പിലാക്കി ഗവൺമെൻറ് പട്ടികജാതിയിൽപ്പെട്ട വിഭാഗങ്ങൾക്ക് ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതായും ചിറ്റയം വ്യക്തമാക്കി.

അഖില തിരുവിതാംകൂർ കുറവർ മഹാസഭയുടെ ചെന്നീർക്കര ഊന്നുകല്ലിലെ മന്ദിരഉദ്ഘാടനവും വിദ്യാഭ്യാവിതരണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ ബാബുരാജ് അധ്യക്ഷനായിരുന്നു. വി എ പൊടിയൻ, മനോജ് മുളന്തറ, വി കെ മോഹനൻ, അഡ്വ കെ ഗണേഷ്, അബു പാലാഴി, കല അജിത്ത്, അന്നമ്മ ജിജി, ഷാജി ബി, ഹരിക്കുട്ടൻ, റ്റി ജി മധു, ജി മനോജ്, അജയൻ, രാജേന്ദ്രൻ, ഓമന പി കെ, വി പി പ്രകാശ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വസ്ത്രം മാറുന്ന മുറിയിൽ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു ; നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി

0
ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും...

രാജ്യസഭാ തെരഞ്ഞെടുപ്പ് ; തൃണമൂലില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ എംപിമാരെ സ്ഥാനാര്‍ത്ഥികളായി...

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതയെ വീണ്ടും വെട്ടിലാക്കി ടിഎംസി എംപിമാരുടെ കൂറുമാറ്റം....

വയനാട് തുരങ്കപാത നിർമ്മാണം : നടപടിക്രമങ്ങൾ പാലിച്ചില്ല, അസാധാരണവേഗത്തിൽ അനുമതി നൽകി ; രേഖകൾ...

0
ന്യൂഡൽഹി : നടപടിക്രമങ്ങൾ പാലിക്കാതെയും അസാധാരണവേഗത്തിലുമാണ് 2,134 കോടി രൂപയുടെ വയനാട്...

കോഴിക്കോട് റെയിൽവേ ക്ലോക്ക് ടവർ അപകടം : അവശിഷ്ടങ്ങൾ മാറ്റാൻ തീവ്രശ്രമം

0
കോഴിക്കോട്: കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ...