അടൂർ : അടൂർ- പന്നിവിഴ- ചേന്ദുകുളം കനാൽ പാലം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നാടിന് സമർപ്പിച്ചു. പ്രദേശവാസികളുടെ ദീർഘനാളത്തെ ആഗ്രഹമായിരുന്നു കനാലിന് കുറുകെ പാലം എന്നത്. കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചു വേണമായിരുന്നു അടൂരിനും മറ്റു സ്ഥലങ്ങളിലേക്കും ഇവിടുത്തുകാർക്ക് എത്തിച്ചേരാൻ. പ്രദേശത്തെ ജനങ്ങൾ ഡെപ്യൂട്ടി സ്പീക്കർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് 50 ലക്ഷംരൂപ ഉപയോഗിച്ച് പന്നിവിഴ ചേന്ദുകുളം കനാലിന് കുറുകെ അഞ്ചു മീറ്റർ വീതിയിൽ പാലം നിർമ്മിച്ച് നൽകിയത്.
2021-22 വർഷത്തെ എം എൽ എ വികസന ഫണ്ട് ഉപയോഗിച്ചാണ് പാലം യാഥാർത്ഥ്യമാക്കിയത്. കല്ലട ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കായിരുന്നു നിർമ്മാണ ചുമതല. വളരെ വേഗം പാലം പണി പൂർത്തീകരിക്കാൻ സാധിച്ചെന്നും ഇതോടെ അടൂരേക്കും പത്തനംതിട്ടയ്ക്കും വേഗത്തിൽ എത്തിച്ചേരാൻ കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
വാർഡ് കൗൺസിലർ രജനി രമേശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർ അപ്സര സനൽ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സി സുരേഷ് ബാബു, കെ ജി വാസുദേവൻ, സനൽകുമാർ, ബോബി മാത്തുണ്ണി, സുനിൽ, സൈമൺ, രാമകൃഷ്ണൻ, ജി പ്രസാദ്, കെ ഐ പി അസിസ്റ്റന്റ് എഞ്ചിനീയർ തുഷാര തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































