പഴമയുടെ പെരുമ വിളിച്ചോതി വെള്ളായണിയിലെ കളിത്തട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പഴമയുടെ പെരുമ വിളിച്ചോതി വെള്ളായണിയിലെ കളിത്തട്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കളിത്തട്ട് ഇന്നും നിലനിന്നു പോകുന്നത് നാട്ടുകാരുടെ സംരക്ഷണത്തിലാണ്. വെള്ളായണി ക്ഷേത്രത്തിന് മുന്നിലുള്ള നൂറ്റാണ്ടുകൾ പഴക്കമുളള കളിത്തട്ട് പുതുതലമുറയ്ക്ക് ഒരു കൗതുകമാണ്. വേനൽ കാലത്ത് ഈ കളിത്തട്ട് പലർക്കും ഒരു അനുഗ്രഹമാണ്. വൈകുന്നേരങ്ങളിൽ കളി തമാശകൾ പറഞ്ഞ് നേരം ചിലവഴിക്കാൻ പലരും ഇവിടെ എത്താറുണ്ട്. വർഷാവർഷം ഓല മേയുന്നത് ഉൾപ്പടെ നാട്ടുകാർ ചേർന്നാണ്.

ക്ഷേത്രങ്ങളുടെയും മറ്റും സമീപത്ത് വിശ്രമത്തിനോ വിനോദങ്ങൾക്കോ വേണ്ടി ചുവട്ടിൽ പലകത്തട്ടോടുകൂടി മണ്ഡപത്തിന്റെ ആകൃതിയിൽ കെട്ടിയുണ്ടാക്കിയ സ്ഥലം ആണ് കളിത്തട്ട്. പണ്ട് കാലങ്ങളിൽ തുള്ളൽ ഉൾപ്പടെയുള്ള കലാപ്രകടനങ്ങൾക്കുള്ള അരങ്ങായും കളിത്തട്ടുകൾ ഉപയോഗിച്ചിരുന്നു. പല പുരാതന ക്ഷേത്രങ്ങൾക്ക് മുന്നിലും പണ്ട് കളിത്തട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് ഇവയിൽ ഭൂരിഭാഗവും ഓർമ്മ മാത്രമാണ്.

സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ ചുരുക്കം ചിലത് ഇപ്പോഴും നിലനിന്നു പോകുന്നുണ്ട്. ഇവയിൽ പലതും നവീകരിച്ചു നില നിറുത്തിയപ്പോൾ മറ്റ് ചിലത് ഇപ്പോഴും പഴമ വിളിച്ചോതി അങ്ങനെ തന്നെ സംരക്ഷിച്ചു പോരുന്നു. വെള്ളായണിയിലെ കളിത്തട്ടിലെ, പലകകൾ ഉൾപ്പടെ പഴക്കം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആകെ മേൽക്കൂരയും തൂണുകളും ബന്ധിപ്പിക്കുന്ന സ്ഥലത്ത് നീളത്തിൽ ഇരുമ്പ് പട്ട മാത്രമാണ് പുതിയതായി നൽകിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണ സദ്യയെ വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

0
കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്...

വിരമിച്ച സൈനികരുടെ കൂട്ടായ്മയായ കേരളാ സ്റ്റേറ്റ് എക്സ്സർവിസസ് ലീഗ് മലയാലപ്പുഴ യൂണിറ്റ് ഒൻപതാമത് വാർഷികവും...

0
മലയാലപ്പുഴ : വിരമിച്ച സൈനികരുടെ കൂട്ടായ്മയായ കേരളാ സ്റ്റേറ്റ് എക്സ്സർവിസസ് ലീഗ്...

​ആയുധ ശേഖരത്തിന് തീപിടിച്ചതിനെ തുടർന്ന് ബൊളീവിയയിലെ സൈനിക ക്യാമ്പിൽ ശക്തമായ സ്ഫോടനം; വീണ്ടും സ്ഫോടന...

0
സുക്രെ: ബൊളീവിയയിലെ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം. പത്തിലേറെ പേർക്ക് ഗുരുതര...

കാസർകോട് വിനോദസഞ്ചാര കേന്ദ്രത്തിലെ റോപ്പ്‌വേയിൽ അപകടം

0
കാസർകോട്: കാസർഗോഡ് ഉള്ള വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തെ റോപ്പ്‌വേയിൽ...