വീടിന് മുകളിലേക്ക് തകർന്ന് വീണ് ‘ ഗ്ലൈഡർ ’ ; പൈലറ്റിനും യാത്രക്കാരനും ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: സ്വകാര്യ ജോയ്‌റൈഡ് ഗ്ലൈഡർ വീടിന് മുകളിലേക്ക് വീണ് രണ്ട് പേർക്ക് ഗുരുതര പരിക്ക്. പൈലറ്റിനും യാത്രക്കാരനുമാണ് പരിക്കേറ്റത്. ധൻബാദിലെ സദാർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബിർസ മുണ്ട പാർക്കിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേരെയും ഉടൻ സമീപത്തുള്ള അസർഫി ആശുപത്രിയിൽ എത്തിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.ബർവാദ എയർസ്ട്രിപ്പിൽ നിന്നും പറന്നുയർന്ന ജോയ്‌റൈഡ് ഗ്ലൈഡർ ഏതാനും മിനിറ്റുകൾക്കുള്ളിൽ നിലത്ത് വീഴുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 4.50-ഓടെയായിരുന്നു സംഭവം. കുഷ് സിംഗ് എന്ന 14-കാരനാണ് പൈലറ്റിനോടൊപ്പമുണ്ടായിരുന്നത്. സ്വകാര്യ ഏജൻസി നടത്തുന്ന ജോയ്‌റൈഡിൽ യാത്രചെയ്യാൻ എത്തിയതായിരുന്നു 14-കാരൻ.

ഇത്തരം റൈഡുകളിൽ പൈലറ്റ് കൂടാതെ മറ്റൊരാൾക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയൂവെന്ന പ്രത്യേകതയുണ്ട്. ജോയ്‌റൈഡിൽ കയറിയത് മുതൽ കുഷ് സിംഗ് തന്റെ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്താൻ ആരംഭിച്ചിരുന്നു. അപകടം സംഭവിക്കുന്ന സമയത്തും ക്യാമറ ഓൺ ആയിരുന്നതിനാൽ വീടിന് മുകളിലേക്ക് ഗ്ലൈഡർ പതിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. ഗ്ലൈഡർ വന്ന് പതിച്ച വീട്ടിലെ അംഗങ്ങൾ തലനാരിഴയ്‌ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു

0
ദുബൈ: ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു. ദുബൈ മന്‍ഖൂര്‍ ആശുപത്രിയിലായിരുന്നു...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...