ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിന് നാളെ തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണ് നാളെ കൈനകരിയിൽ തുടക്കമാകും. വിവിധ സ്ഥലങ്ങളിലായി 14 മത്സരങ്ങളാണ് ചാന്പ്യൻസ് ബോട്ട് ലീഗിൽ ഉള്ളത്. വള്ളംകളിയുടെ ആവേശം അലതല്ലുന്ന ച്ന്പ്യൻസ് ബോട്ട് ലീഗ്. ചുണ്ടൻ വള്ളങ്ങളിലെ ചാന്പ്യനെ കണ്ടെത്താനുള്ള മത്സരങ്ങൾക്ക് നാളെ കൈനകരിയിൽ തുടക്കമാവുകയാണ്. നെഹ്റുട്രോഫി വള്ളം കളിയിൽ ആദ്യ ഒൻപത് സ്ഥാനങ്ങളിൽ എത്തിയവരാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. വീയപുരം ചുണ്ടനും, നടുഭാഗവും, മേൽപാടവും, നിരണം, പായിപ്പാടൻ ഒന്ന്, നടുവിലേപ്പറന്പൻ, കാരിച്ചാൽ, ചെറുതന, ചന്പക്കുളം എന്നീ ചുണ്ടനുകളുമാണ് മത്സരത്തിന്‍റെ ഭാഗമാവുക. കഴിഞ്ഞ വർഷം ആറു മത്സരങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ വിവിധ ഇടങ്ങളിലായി 14 മത്സരങ്ങൾ ഉണ്ട്.

കാസർകോഡ് ചെറുവത്തൂ‌ർ, ബേപ്പൂർ, തൃശ്ശൂർ കോട്ടപ്പുറം, എറണാകുളം പിറവം, മറൈൻഡ്രൈവ്, കോട്ടയം താഴത്തങ്ങാടി, പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലം, കല്ലട എന്നിവിടങ്ങളാണ് മത്സര വേദികൾ. ആദ്യമായാണ് കാസർഗോഡ് മത്സരത്തിന് വേദിയാകുന്നത്. കണ്ണൂർ ധർമടത്തെ മത്സര തിയ്യതി മാത്രം തീരുമാനിച്ചിട്ടില്ല. ഡിസംബർ 6ന് കൊല്ലം പ്രസിഡന്‍റ്സ് ട്രോഫിയോടെ സിബിഎൽ സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ...

0
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സോളിഡ് സ്റ്റേറ്റ് ബാറ്ററികൾ വിപണിയിൽ എത്തിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി ടൊയോട്ട

0
നിലവിലെ ലിഥിയം അയോൺ ബാറ്ററികൾക്ക് പകരം ഒറ്റ ചാർജിൽ ആയിരത്തിലധികം കിലോമീറ്റർ...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടർക്ക് നിർബന്ധിത അവധി

0
കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ...