Thursday, March 28, 2024 4:32 pm

വാഹന വില്‍പ്പന ഇനിയും ഓണ്‍ ലൈനില്‍ ; ടാറ്റയുടെ ക്ലിക്ക് ടു ഡ്രൈവ് , ഹ്യുണ്ടായിയുടെ ക്ലിക്ക് ടു ബൈ

For full experience, Download our mobile application:
Get it on Google Play

മുംബെെ : കൊവിഡ് നിയന്ത്രണ വിധേയമായതിനു ശേഷം ഓണ്‍ലൈന്‍ വഴി കാര്‍ വാങ്ങുന്ന പ്രവണത കൂടുമെന്ന് റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഏണസ്റ്റ് യങ് (ഇവൈ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറസ് ഭീതിയും വൃത്തിക്കുറവും മൂലം സ്പര്‍ശന രഹിതമായി വാഹനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് താത്പര്യം വര്‍ധിക്കുമെന്നും ആളുകളെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നും ഇവൈ റിപ്പോര്‍ട്ടിലുണ്ട്. ഇതുമൂലം വാഹന വില്പന വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Lok Sabha Elections 2024 - Kerala

രാജ്യത്ത് ആളുകള്‍ വാഹനം വാങ്ങുന്നതിനു മുമ്പ് വിവരങ്ങള്‍ ശേഖരിക്കുന്നത് ഓണ്‍ലൈന്‍ വഴിയാണെങ്കിലും കാറുകളുടെ ഓണ്‍ലൈന്‍ വില്പന കുറവാണ്. പരിമിതമായ അറിവും സൗകര്യക്കുറവുമാണ് ആളുകളെ ഓണ്‍ലൈന്‍ വാങ്ങലില്‍ നിന്ന് അകറ്റുന്നത്. ലോക്ക്ഡൗണിനിടെ ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായി, ഫോക്‌സ്‌വാഗണ്‍, സ്‌കോഡ, മെഴ്‌സിഡസ്, ഫിയറ്റ്-ക്രൈസ്ലര്‍ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയിരുന്നു. ക്ലിക്ക് ടു ഡ്രൈവ് എന്നാണ് ടാറ്റയുടെ ഓണ്‍ലൈന്‍ സെയില്‍ പ്ലാറ്റ്‌ഫോമിന്റെ  പേര്. ക്ലിക്ക് ടു ബൈ ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ സെയില്‍ പ്ലാറ്റ്‌ഫോമാണ്. എന്നാല്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈനിലേക്ക് തിരിഞ്ഞാലും ഡീലര്‍മാരുടെ പ്രാധാന്യം കുറയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് ഡ്രൈവ് ഉള്‍പ്പെടെ പല കാര്യങ്ങള്‍ക്കും ഡീലര്‍മാരെ ആശ്രയിക്കേണ്ടതായി വരും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാള്‍ട്ടിമോർ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവം : ആറ് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ...

0
അമേരിക്ക : അമേരിക്കയിൽ ബാള്‍ട്ടിമോർ കപ്പലിടിച്ച് പാലം തകര്‍ന്ന...

മണിപ്പൂരില്‍ ഈസ്റ്ററിന് അവധി നിഷേധിച്ചത് അന്യായമെന്ന് ശശി തരൂര്‍

0
തിരുവനന്തപുരം: മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെളിക്കും അവധി നിഷേധിച്ചത് അന്യായമാണെന്ന് ശശി തരൂര്‍...

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരിക്ക്

0
വയനാട്: വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. പരപ്പൻപ്പാറ...

വീട് ജപ്തി ചെയ്യാൻ ബാങ്ക് ; പത്തനംതിട്ടയിൽ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു

0
പത്തനംതിട്ട : ജില്ലയിൽ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. സ്വയം കുത്തി...